തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് നെയ്യാറ്റിന്‍കര രൂപത പിപിഇ കിറ്റുകള്‍ കൈമാറി മാതൃക
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് നെയ്യാറ്റിന്‍കര രൂപത പിപിഇ കിറ്റുകള്‍ കൈമാറി മാതൃക
അനില്‍ ജോസഫ്
തിരുവനന്തപുരം ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടമായി നെയ്യാറ്റിന്‍കര രൂപത തിരുവനന്തപുരം മെഡിക്കല്‍കോളേജിന് പിപിഇ ( (Personal Protective Equipment) കിറ്റുകള്‍ കൈമാറി.
ഒന്നാംഘട്ടമായി കമ്മ്യൂണിറ്റി കിച്ചന് വേണ്ടി 2 നഗരസഭകള്‍ക്കും വിവിധ പഞ്ചായത്തുകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കിയ രൂപത രണ്ടാംഘട്ടമായി താലൂക്ക് ആസ്ഥാനങ്ങളില്‍ ഫെയ്മാസ്ക്കുകള്‍ കൈമാറിയിരുന്നു.
ഒരു ദിവസം നാന്നൂറിലധികം പിപിഇ കിറ്റുകള്‍ വേണ്ടി വരുന്ന മെഡിക്കല്‍കോളേജിന് നെയ്യാറ്റിന്‍കര രൂപത നല്‍കുന്ന പിന്തുണ വലിയ സഹായമാണെന്ന് കിറ്റ് ഏറ്റ് വാങ്ങി മെഡിക്കല്‍കോളേജ് സൂപ്രണ്ട് എം എസ് ശര്‍മ്മദ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന നിസ്തുല സേവനത്തിന്‍റെ അഭിന്ദനം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് അറിയിച്ചു.
പിപിഇ കിറ്റുകള്‍ കൈമാറിയ നെയ്യാറ്റിന്‍കര രൂപതക്ക് സര്‍ട്ടിഫിക്കറ്റ് ഡോ.ശര്‍മ്മദ് കൈമാറി. രൂപത പ്രൈാക്കുറേറ്റര്‍ ഫാ.വൈ ക്രിസ്റ്റഫര്‍, സെക്രട്ടറി ഫ.രാഹുല്‍ലാല്‍, ഫാ.ഡെന്നിസ് മണ്ണൂര്‍ , ഡോ.സജിത് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.