Vatican

തിരുപിറവിയുടെ വരവറിയിച്ച് വത്തിക്കാനില്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചു

തിരുപിറവിയുടെ വരവറിയിച്ച് വത്തിക്കാനില്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്തും തിരുപിറവി ആഘോഷങ്ങള്‍ക്കൊരുങ്ങി വത്തിക്കാന്‍.

ക്രിസ്മസ് നാളുകളുടെ വരവറിയിച്ച് ക്രിസ്മസ് ട്രീ വത്തിക്കാന്‍ ചത്വരത്തിന് മുന്നില്‍ സ്ഥാപിച്ചു. വത്തിക്കാന്‍ ചത്വരത്തിലെ ഒബ്ലിസ്കിന്‍റെ അടുത്താണ് ഈ വര്‍ഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്.

സ്ലോവേനിയയില്‍ നിന്നുകൊണ്ടുവന്ന 28.9 മീറ്റര്‍ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തില്‍ പെടുന്ന പൈന്‍ മരമാണ് ഇത്തവണത്തെ ട്രീയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

ഡിസംബര്‍ 11ന് വൈകിട്ട് നാലരയോടെ വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജുസ്സപ്പേ ബെര്‍ത്തല്ലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് വര്‍ണ്ണാലങ്കാരങ്ങളാല്‍ മനോഹരമാക്കിയ ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.

സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. ഉയരമുളള പൈന്‍ മരം കൂറ്റന്‍ ക്രൈന്‍ ഉപയോഗിച്ചാണ് ഉറപ്പിച്ചത്. ക്രിസ്മസ് റ്റ്രീ സ്ഥാപിക്കുന്നത് ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ നിരവധി മാധ്യമങ്ങളും വത്തിക്കാനില്‍ എത്തിയിരുന്നു.

വനമേഖലയായ സ്ലോവേനിയയില്‍ നിന്നാണ് ക്രിസ്മസ് റ്റ്രീ എത്തിച്ചത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ 300 വര്‍ഷം പഴക്കമുള്ള മരം സ്ലോവേനിയയില്‍ (61.80 മീറ്റര്‍) ആണ് ഉള്ളത്.

ജനുവരി 10 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ ഉണ്ടാവുമെന്ന് വത്തിക്കാന്‍ മാധയമ വിഭാഗം അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker