Kerala

”തളിർ 2019” പുനലൂരിൽ ഇനി യുവജന കാർഷിക മുന്നേറ്റം

''തളിർ 2019'' പുനലൂരിൽ ഇനി യുവജന കാർഷിക മുന്നേറ്റം

സ്വന്തം ലേഖകന്‍

പത്തനാപുരം: എൽ.സി.വൈ.എം. യുവജനസംഗമം ‘തളിർ 2019’ യുവജന കാർഷിക മുന്നേറ്റം എന്ന ലക്ഷ്യത്തോടെ പത്തനാപുരം സെന്റ് സേവ്യേഴ്സ് അനിമേഷൻ സെന്റെറിൽ ജനുവരി 26-ന് സംഘടിപ്പിച്ചു. രൂപത വൈസ് പ്രസിഡന്റ് ശ്രീ. ജിബിൻ ജെ. ഫെർണാണ്ടസ് പതാക ഉയർത്തിയാണ് യുവജനസംഗമത്തിന് ആരംഭം കുറിച്ചത്.

അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് യുവജനസംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുവജന കാർഷിക മുന്നേറ്റം ലക്‌ഷ്യം വയ്ക്കുന്ന ‘തളിർ 2019’ അറുപതും നൂറും മേനി ഫലം നൽകുന്നതായി എല്ലാവര്ക്കും മാതൃകയാവട്ടെ എന്ന് പിതാവ് ആശംസിച്ചു. ‘ഈ വർഷം കാർഷികമേഖലയിൽ എൽ.സി.വൈ.എം. ശ്രദ്ധ കേന്ദ്രീകരിക്കുന്നു’ എന്ന പ്രഖ്യാപനത്തോടെ എൽ.സി.വൈ.എം പുനലൂർ രൂപത പ്രസിഡന്റ് കുമാരി. ദീന പീറ്റർ ജോസഫ് ആമുഖപ്രഭാഷണം നടത്തി.

തുടർന്ന് പ്രതിഭകൾക്ക് ‘യൂത്ത് ഐക്കൺ, മഴത്തുള്ളിക്കിലുക്കം പുരസ്കാരം, ഫെറോനാ-രൂപതാതല ബെസ്റ്റ് യൂണിറ്റ്’ അവാർഡുകൾ നൽകി ആദരിക്കുന്ന ചടങ്ങായിരുന്നു.

ശ്രീ.ബിനു ഫ്രാൻസിസ് (നൂറനാട്), കുമാരി.മെറിൻ ഗ്രേഷ്യസ് (ശൂരനാട് ), കുമാരി.എയ്ഞ്ചേല ജെറാൾഡ് (അടൂർ), കുമാരി.അതുല്യ കമൽ (ഇളമ്പൽ), കുമാരി.സ്നേഹ വി.ജി. (കടമ്പനാട്) എന്നിവർ യൂത്ത് ഐക്കൺ അവാർഡിനു അർഹരായി.

അഭിവന്ദ്യ പിതാവും, രൂപതാ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോഷി വിൽഫ്രഡും, പത്തനംതിട്ട ഫെറോന ഡയറക്ടർ ഫാ.സിജോയും ചേർന്ന് അവാർഡുകൾ സമ്മാനിച്ചു.

യുവജ്യോതി ചെറിയനാട് ‘മഴത്തുള്ളിക്കിലുക്കം പുരസ്കാരം’ നേടി.

ഫൊറോനതല ബെസ്റ്റ് യൂണിറ്റ് അവാർഡുകൾ ആവേ മരിയ ചണ്ണപ്പേട്ട (പുനലൂർ ഫെറോന), ഇസയ ഏനാത്ത് (പത്തനംതിട്ട ഫെറോന), സെന്റ് മൈക്കിൾസ് യൂത്ത് വിംഗ് കൊട്ടാരക്കര (കൊട്ടാരക്കര ഫെറോന), യുവജ്യോതി ചെറിയനാട് (ചാരുംമൂട് ഫെറോന) എന്നിവർ നേടി.

യുവജ്യോതി ചെറിയനാട് – സെന്റ് മൈക്കിൾസ് കൊട്ടാരക്കര എന്നിവർ രൂപതാ ബെസ്റ്റ് യൂണിറ്റ് അവാർഡ് പങ്കിട്ടു.

പുനലൂർ രൂപതാ അദ്ധ്യക്ഷൻ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ്, കെ.ആർ.എൽ.സി.സി. യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. പോൾ സണ്ണി എന്നിവർ വിശിഷ്ടാതിഥികളായിരുന്ന സമ്മേളനത്തിൽ മുൻകാല കെ.സി.വൈ.എം. പ്രസിഡന്റുമാരായ ശ്രീ.ബെഞ്ചമിൻ (ഏനാത്ത്), ശ്രീ.ഓഗസ് ദാസ് (കൊട്ടാരക്കര), മുൻ ലേഡി വൈസ് പ്രസിഡന്റ്‌ ശ്രീമതി. റ്റീനാ സാജൻ ( ഇലവുംതിട്ട), മുൻ സിൻഡിക്കേറ്റ് പ്രിജിത്ത് ജോസഫ് (കടമ്പനാട് ) എന്നിവർ ആശംസകൾ അർപ്പിച്ചു.

പുനലൂർ രൂപത ഡയറക്ടർ റവ.ഫാ. ജോസ് ഫിഫിൻ സി.എസ്.ജെ. സമ്മേളനത്തിന് സ്വാഗതം അർപ്പിക്കുകയും, യുവജനസംഗമം കോർഡിനേറ്ററും സംസ്ഥാന സിൻഡിക്കേറ്റ് അംഗവുമായ ശ്രീ.ജിബിൻ ഗബ്രിയേൽ സമ്മേളനത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്ന്, ശ്രീ.ജിബിൻ ഗബ്രിയേൽ കെ.സി.വൈ.എം. പതാക താഴ്ത്തി ഔദ്യോഗികമായി യുവജനസംഗമത്തിനു സമാപനം കുറിച്ചു.

ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച സമ്മേളനത്തിൽ മാതാപിതാക്കൾ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലക്കി കൂപ്പൺ നറുക്കെടുപ്പുകൾ, യുവജങ്ങളുടെ കലാപരിപാടികൾ എന്നിവ തളിർ 2019 ന് ആവേശം നൽകി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker