തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ പ്രതികരിക്കും; ബിഷപ് ജോസഫ് കാരിക്കശ്ശേരി
തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ പ്രതികരിക്കും; ബിഷപ് ജോസഫ് കാരിക്കശ്ശേരി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ വോട്ടിലൂടെ പ്രതികരിക്കുമെന്ന് കെച്ചി രൂപത ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി. ലത്തീന്‍ സമുദായ സംഗമത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ കെഎല്‍സിഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
സര്‍ക്കാരില്‍ നിന്ന് ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അധികാരത്തില്‍ പങ്കാളിത്തം നേടാന്‍ ലത്തീന്‍ കത്തോലിക്കര്‍ അണിനിരക്കുകയാണെന്നും, കാലാകാലങ്ങളില്‍ സമുദായത്തെ വോട്ട് ബാങ്കായികാണുന്നവര്‍ക്ക് ചുട്ട മറുപടികൊടുക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, മോണ്‍.ജോസ് നവാസ്, മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.ഷാജ്കുമാര്‍, ഇ ഡി ഫ്രാന്‍സിസ്, ബേബിഭാഗ്യോദയം, ദേവസി ആന്റെണി, ജോണ്‍ ബാബു, ടി സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.