തങ്കശ്ശേരി ബിഷപ്പ് ഹൗസില്‍ വിളവെടുപ്പുത്സവം
കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി വിളവെടുത്ത പച്ചക്കറികള്‍ മേയറില്‍ നിന്നും ഏറ്റുവാങ്ങി
സ്വന്തം ലേഖകൻ
കൊല്ലം: ലോക്ഡൗണ്‍ കാലയളവില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കൃഷി വകുപ്പ് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൊല്ലം തങ്കശ്ശേരി ബിഷപ്സ് ഹൗസില്‍ നടപ്പിലാക്കിയ പച്ചക്കറികൃഷിയില്‍ വന്‍വിജയം. വിളവെടുപ്പുത്സവം കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു.
കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി വിളവെടുത്ത പച്ചക്കറികള്‍ മേയറില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി അധ്യക്ഷതവഹിച്ചു.
കൊല്ലം കൃഷി ഓഫീസര്‍ പ്രകാശ്, മോണ്‍. വിന്‍സെന്‍റ് മച്ചാഡോ, ഫാ.സഫറിന്‍ ഫാ.ഫ്രാന്‍സിസ് ജോര്‍ജ്, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ വി.സജീവ് കുമാര്, കൃഷി അസിസ്റ്റന്‍റ് ബി.പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group