India

ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത് അപലപനീയം; മാനന്തവാടി രൂപത

13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധ കെട്ടിടങ്ങളും ജെ.സി.ബി. ഉപയോഗിച്ച് നിലംപരിശാക്കുകയും ചെയ്‌തു...

ജോസ് മാർട്ടിൻ

മാനന്തവാടി: ഡൽഹി അന്ധേയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫ്ലവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും അപലപനീയമാണെന്നും സ്ഥലത്തിന്റെ രേഖകൾ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നില നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് അനല്പമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ ഈ ഇടവകയിൽ 450-ലേറെ കുടുംബങ്ങളുണ്ടെന്നും 13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധ കെട്ടിടങ്ങളും ജെ.സി.ബി. ഉപയോഗിച്ച് നിലംപരിശാക്കുകയും ചെയ്‌തു. വിശുദ്ധ കുർബാനയും ആരാധനാവസ്തുക്കളും മറ്റും ദേവലായത്തിൽ സൂക്ഷിച്ചിരുന്നുവെന്നത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും
മാനന്തവാടി രൂപതാ പി.ആർ.ഓ. ഫാ.ജോസ് കൊച്ചറക്കൽ പ്രധിഷേധ കുറിപ്പിൽ പറയുന്നു.

എല്ലാ വിശ്വാസികളും ജൂലൈ 13 ചൊവ്വാഴ്ച്ച വൈകുന്നേരത്തെ കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം തങ്ങളുടെ കുടുംബങ്ങളിൽ ഒരു തിരി തെളിച്ചും, പ്രസ്തുത ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും മാനന്തവാടി രൂപത ആഹ്വാനം ചെയ്തിരുന്നു.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം കാണുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker