India
ഡോ. സെബാസ്റ്റ്യൻ കല്ലുപുര പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്
ഡോ. സെബാസ്റ്റ്യൻ കല്ലുപുര പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) ബിഷപ്പായി മലയാളിയായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയെ നിയമിച്ചു. നിലവിൽ പട്ന അതിരൂപതാധ്യക്ഷനായ വില്ല്യം ഡിസൂസ സ്ഥാനമൊഴിയുമ്പോൾ ചുമതലയേൽക്കും.
റോമിലെ പ്രാദേശിക സമയം 3.30-നു ഫ്രാൻസിസ് പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.
1952-ൽ പാലാ തീക്കോയിയിൽ ജനിച്ച ഡോ. സെബാസ്റ്റ്യൻ കല്ലുപുര നിലവിൽ പട്‌നയിലെ ബക്‌സർ രൂപതയുടെ ബിഷപ്പാണ്.
1984-ൽ കൊട്ടിയൂരിൽ വൈദികപട്ടം സ്വീകരിച്ചു. പട്ന രൂപതയിൽ വൈദികനായിരുന്ന ശേഷം 2009-ലാണ് ബക്സർ രൂപതാധ്യക്ഷനായത്.
പാളയംകോട്ടൈ രൂപതാധ്യക്ഷൻ ജൂഡ് ജെറാൾഡ് പോൾരാജ് വിരമിച്ചതിനെ തുടർന്നു മധുര ആർച്ച് ബിഷപ് ആന്റണി പപ്പുസാമിക്കു രൂപതയുടെ ഭരണച്ചുമതല നൽകി.