Kerala

ഡോ. ​​​​എബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​  ലാളിത്യം മുഖമുദ്രയാക്കിയ പി​താ​വ്

ഡോ. ​​​​എബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​  ലാളിത്യം മുഖമുദ്രയാക്കിയ പി​താ​വ്

റെ​​​​ജി ജോ​​​​സ​​​​ഫ്

കോ​​​​ട്ട​​​​യം: മു​​​​പ്പ​​​​ത്തി​​​​നാ​​​​ലാം വ​​​​യ​​​​സി​​​​ൽ മെ​​​​ത്രാ​​​​നാ​​​​യ​​​​തും 41 വ​​​​ർ​​​​ഷം മെ​​​​ത്രാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലി​​​​രു​​​​ന്ന​​​​തും മാ​​​​ത്ര​​​​മ​​​​ല്ല ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​യി​​​​ലെ അ​​​​പൂ​​​​ർ​​​​വ​​​​ത. ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ ഇ​​​​ന്നേ​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യ മെ​​​​ത്രാ​​​​ൻ​​​​മാ​​​​രി​​​​ൽ നൂ​​​​റാ​​​​മ​​​​ൻ എ​​​​ന്ന​​​​തി​​​​ലും കോ​​​​ട്ട​​​​യം ക്നാ​​​​നാ​​​​യ അ​​​​തി​​​​രൂ​​​​പ​​​​ത​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ദ്യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് എ​​​​ന്ന​​​​തി​​​​ലും തീ​​​​രു​​​​ന്ന​​​​ത​​​​ല്ല വി​​​​ശേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ.

ലാ​​​​ളി​​​​ത്യം എ​​​​ന്ന വാ​​​​ക്കി​​​​നു പ​​​​ര്യാ​​​​യ​​​​മാ​​​​യി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഏ​​​​ബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​യെ ആ​​​​രെ​​​​ങ്കി​​​​ലും വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചാ​​​​ൽ അ​​​​ത് നൂ​​​​റു ശ​​​​ത​​​​മാ​​​​നം ശ​​​​രി. ക​​​​ല്ല​​​​റ പു​​​​ത്ത​​​​ൻ​​​​പ​​​​ള്ളി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു പ​​​​തി​​​​ന​​​​ഞ്ചാം വ​​​​യ​​​​സി​​​​ലാണ് മി​​​​ഷ​​​​ന​​​​റി​​​​യാ​​​​കാ​​​​ൻ പുറപ്പെട്ടത്. തീ​​​​വ​​​​ണ്ടി ക​​​​യ​​​​റു​​​​ന്പോ​​​​ൾ പ​​​​ത്താം ക്ലാ​​​​സ് ഫ​​​​ലം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നി​​​​ല്ല. നാ​​​​ഗ്പൂ​​​​ർ സെ​​​​ന്‍റ് ചാ​​​​ൾ​​​​സ് സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ലന​​​​ത്തി​​​​നു​​​​ശേ​​​​ഷം വൈ​​​​ദി​​​​ക​​​​നാ​​​​കു​​​​മ്പോൾ വ​​​​യ​​​​സ് 26.

വ​​​​ഴി​​​​യും വെ​​​​ളി​​​​ച്ച​​​​വു​​​​മി​​​​ല്ലാ​​​​ത്ത മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കു​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ദ്യം ദൈ​​​​വ​​​​വേ​​​​ല​​​​യ്ക്കായി ക​​​​ട​​​​ന്നു​​​​ചെ​​​​ന്ന കാ​​​​ലം. ഖാ​​​​ണ്ട്വ രൂ​​​​പ​​​​തയി​​​​ലെ വ​​​​നാ​​​​ന്ത​​​​ര​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ട്ടു​​​​മ​​​​നു​​​​ഷ്യ​​​​നും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മേ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളു. മ​​​​ല​​​​ന്പ​​​​നി​​​​യി​​​​ലും പ​​​​ട്ടി​​​​ണി​​​​യി​​​​ലും മ​​​​നു​​​​ഷ്യ​​​​ൻ മ​​​​രി​​​​ക്കു​​​​ന്ന​​​​തു സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. വാ​​​​യി​​​​ക്കാ​​​​ൻ അ​​​​റി​​​​യു​​​​ന്ന​​​​വ​​​​രാ​​​​യി കാ​​​​ട്ടി​​​​ൽ ആ​​​​രു​​​​മി​​​​ല്ല. പ​​​​റ​​​​യു​​​​ന്ന​​​​താ​​​​ക​​​​ട്ടെ വ്യാ​​​​ക​​​​ര​​​​ണ​​​​വും ലി​​​​പി​​​​യു​​​​മി​​​​ല്ലാ​​​​ത്ത ഗോ​​​​ത്ര​​​​ഭാ​​​​ഷ​​​​യും. പ​​​​ച്ച​​​​ക്കി​​​​ഴ​​​​ങ്ങും പ​​​​ച്ച​​​​യി​​​​ല​​​​യും തി​​​​ന്നി​​​​രു​​​​ന്ന ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ അ​​​​ർ​​​​ധ​​​​ന​​​​ഗ്ന​​​​രാ​​​​യാ​​​​ണു കാ​​​​ട്ടി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. ഈ ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് സാ​​​​ക്ഷ​​​​ര​​​​ത​​​​യും സേ​​​​വ​​​​ന​​​​വും എ​​​​ത്തി​​​​ക്കാ​​​​ൻ ഒ​​​​രു മാ​​​​ർ​​​​ഗ​​​​മേ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളു, അ​​​​വ​​​​രു​​​​ടെ ഗോ​​​​ത്ര​​​​ഭാ​​​​ഷ കേ​​​​ട്ടു പ​​​​ഠി​​​​ക്കു​​​​ക. കൊ​​​​ടുംകാ​​​​ട്ടി​​​​ൽ അ​​​​പ​​​​രി​​​​ചി​​​​ത​​​​രാ​​​​യ ആ ​​​​ജ​​​​ന​​​​ത​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ത്തോ​​​​ട് പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു വ​​​​ള്ളി​​​​ക്കു​​​​ടി​​​​ലു​​​​ക​​​​ളി​​​​ലും ഗു​​​​ഹ​​​​ക​​​​ളി​​​​ലും പാ​​​​ർ​​​​ത്ത് അ​​​​വ​​​​രു​​​​ടെ സ്വ​​​​ന്തം ഭാ​​​​ഷ​​​​ക​​​​ൾ പ​​​​ഠി​​​​ച്ചു. ഇ​​​​രു​​​​പ​​​​തു മൈ​​​​ൽ​​​​വ​​​​രെ ന​​​​ട​​​​ന്ന ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്നു. നൂ​​​​റും ഇ​​​​രു​​​​ന്നൂ​​​​റും കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഇ​​​​ട​​​​വി​​​​ട്ടു​​​​ള്ള മി​​​​ഷ​​​​ൻ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ്പു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​ഗം.

“അ​​​​ങ്ങ​​​​നെ ചെ​​​​രി​​​​പ്പി​​​​ല്ലാ​​​​തെ, കു​​​​ട​​​​യി​​​​ല്ലാ​​​​തെ, തി​​​​ന്നാ​​​​നും കു​​​​ടി​​​​ക്കാ​​​​നും കാ​​​​ര്യ​​​​മാ​​​​യി ഒ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ന്നു​​​​ന​​​​ട​​​​ന്നു മു​​​​ന്നേ​​​​റി​​​​യ കാ​​​​ല​​​​ത്ത് ഞാ​​​​ൻ അ​​​​ൽ​​​​പം ല​​​​ക്ഷ്വ​​​​റി ആ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.’​​​ ഒരു അഭിമുഖ ത്തിനിടെ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പ് ചെ​​​​റി​​​​യൊ​​​​രു ചി​​​​രി​​​​യോ​​​​ടെ പ​​​​റ​​​​ഞ്ഞു. “അ​​​​ക്കാ​​​​ല​​​​ത്ത് ഞാ​​​​നൊ​​​​രു സൈ​​​​ക്കി​​​​ൾ വാ​​​​ങ്ങി​​​​ച്ചു. പു​​​​ത്ത​​​​ന​​​​ല്ല കേ​​​​ട്ടോ അ​​​​ൽ​​​​പം പ​​​​ഴ​​​​യ​​​​ത്.’ വ​​​​ഴി​​​​യു​​​​ള്ളി​​​​ട​​​​ങ്ങ​​​​ളി​​​​ലൊ​​​​ക്കെ സൈ​​​​ക്കി​​​​ൾ ച​​​​വി​​​​ട്ടി​​​​പ്പോ​​​​യി. അ​​​​ങ്ങ​​​​നെ തു​​​​ട​​​​ങ്ങി​​​​യ മി​​​​ഷ​​​​ന​​​​റി ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പ​​​​ത്താം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ലാ​​​​ണ് ഖാ​​​​ണ്ട്വ​​​​യു​​​​ടെ മെ​​​​ത്രാ​​​​നാ​​​​യി നിയമി തനായ​​​​ത്. ബി​​​​ഷ​​​​പ്പാ​​​​യ​​​​ശേ​​​​ഷ​​​​വും പ​​​​ഴ​​​​യ ന​​​​ട​​​​പ്പും സൈ​​​​ക്കി​​​​ളും ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. വ​​​​നം അ​​​​തി​​​​രാ​​​​ക്കി​​​​യ, മെ​​​​ത്രാ​​​​സ​​​​ന​​​​മ​​​​ന്ദി​​​​ര​​​​വും ക​​​​ത്തീ​​​​ഡ്ര​​​​ലും ഒ​​​​ന്നു​​​​മി​​​​ല്ലാ​​​​ത്ത ബി​​​​ഷ​​​​പ്പി​​​​ന് അ​​​​തൊ​​​​ക്കെ ധാ​​​​രാ​​​​ളം മ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു. ചോ​​​​ളം ചു​​​​ട്ടു​​​​തി​​​​ന്നും ഗോ​​​​ത​​​​മ്പുമ​​​​ണി​​​​ക​​​​ൾ പ​​​​ച്ച​​​​യ്ക്കുതി​​​​ന്നും പ​​​​ച്ച​​​​വെ​​​​ള്ളം കൈ​​​​യി​​​​ൽ​​​​ കോ​​​​രി​​​​ക്കു​​​​ടി​​​​ച്ചും ജീ​​​​വി​​​​ച്ച് പാ​​​​വ​​​​ങ്ങ​​​​ളെ ശു​​​​ശ്രൂ​​​​ഷി​​​​ച്ചു പോ​​ന്ന അദ്ദേഹത്തിന് ആ​​​​ഡം​​​​ബ​​​​ര​​​​ജീ​​​​വി​​​​ത​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു ചി​​​​ന്തി​​​​ക്കാ​​​​നേ വ​​​​യ്യ.

കാ​​​​ലം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​ങ്ങി​​​​ങ്ങ് പ്രൈ​​​​മ​​​​റി സ്കൂ​​​​ളു​​​​ക​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​മൊ​​​​ക്കെ ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​യി. ഷെ​​​​ഡ്ഡും പു​​​​ൽ​​​​ക്കെ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി കു​​​​റെ പ​​​​ള്ളി​​​​ക​​​​ളും. ഏ​​​​റെ​​​​ക്കാ​​​​ലം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ 1998-ൽ ​​​​നാ​​​​ഗ്പൂ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി പു​​​​തി​​​​യ നി​​​​യോ​​​​ഗം. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കു മാ​​​​റ്റം വ​​​​രു​​​​ത്തിയി​​​​ല്ല. നാ​​​​ഗ്പൂ​​​​ർ അതിരൂ​​​​പ​​​​ത​​​​യി​​​​ലും ദാ​​​​രി​​​​ദ്ര്യ​​​​വും ദു​​​​രി​​​​ത​​​​വും ഏ​​​​റെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ആ​​​​ത്മീ​​​​യ വി​​​​ശു​​​​ദ്ധി​​​​യി​​​​ൽ ദൃ​​​​ഢ​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​താ​​​​വി​​​​ന്‍റെ ധ​​​​ന്യ​​​​മാ​​​​യ ജീ​​​​വി​​​​തം. കോ​​​​ട്ട​​​​യം ക്രി​​​​സ്തു​​​​രാ​​​​ജ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന വി​​​​വി​​​​ധ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​ങ്ങ​​​​ളി​​​​ലും സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മൊ​​​​ക്കെ കാ​​​​ണു​​​​ന്പോ​​​​ൾ സ്നേ​​​​ഹ​​​​നി​​​​റ​​​​വി​​​​ൽ സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്ന വ​​​​ലി​​​​യ പി​​​​താ​​​​വ്. അ​​​​വ​​​​സാ​​​​നം ക​​​​ണ്ട​​​​പ്പോ​​​​ൾ പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു​​​​നി​​​​റു​​​​ത്തി​​​​യ​​​​തും ദീ​​​​പി​​​​ക​​​​യെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ്. “ലോ​​​​ക​​​​ത്തി​​​​ൽ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും ര​​​​ണ്ടു​​​​നേ​​​​രം ദീ​​​​പി​​​​ക ഓ​​​​ണ്‍​ലൈ​​​​ൻ ഞാ​​​​ൻ വാ​​​​യി​​​​ക്കും. രാ​​​​വി​​​​ലെ​​​​യും വൈ​​​​കു​​​​ന്നേ​​​​ര​​​​വും. ഒ​​​​രു നി​​​​വൃ​​​​ത്തി​​​​യു​​​​മി​​​​ല്ലാ​​​​തെ വ​​​​ന്നാ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യ​​​​ച്ച​​​​ന്‍റെ മൊ​​​​ബൈ​​​​ലി​​​​ൽ​​​​നി​​​​ന്ന് ദീ​​​​പി​​​​ക ഇ ​​​- പേ​​​​പ്പ​​​​ർ വാ​​​​യി​​​​ക്കും.’

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker