India

ഡീക്കന്‍ ജെറിന് കണ്ണീരോടെ വിട

കല്യാണ്‍ രൂപതക്കു വേണ്ടി തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് ഡീക്കന്‍ ജെറിന്റെ ആകസ്മിക വേർപാട്...

ഡീക്കൻ ജിനു റോസ്

മുംബൈ: ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റുന്നതിനിടെ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ച ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റിലപ്പിള്ളിക്കു കണ്ണീരോടെ വിട. അന്ധേരി ഈസ്റ്റിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ വച്ച് നടന്ന സംസ്കാര ദിവ്യബലിക്ക് കല്യാൺ രൂപതാ ബിഷപ്പ് മാർ തോമസ് ഇലവനാൽ നേതൃത്വം നൽകി. ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മൃതസംസ്കാര കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു. കൂടാതെ, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ അരിക്കാട്ട്, കല്യാൺ രൂപത വികാരി ജനറാള്‍ മോണ്‍. ഇമ്മാനുവേൽ കടംകാവിൽ തുടങ്ങിയവർ സംസ്കാര ശുശ്രൂഷകളിൽ സഹ കാർമ്മികരായി.

സാകിനാക്ക മേരിമാതാ പള്ളിയിൽ നടന്ന പൊതു ദർശനത്തിനും, അന്ധേരി സേക്രട്ട് ഹാർട്ട് ചർച്ചിലെ മൃതസംസ്കാര ശുശ്രൂഷകൾക്കും വൈദീയകരും, സന്യസ്തരും, വൈദീക വിദ്യാർത്ഥികളുമടക്കം നൂറുകണക്കിനാൾക്കാർ പങ്കെടുത്തു.

ഈ മാസം 20-ന് നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടനെതന്നെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ.

കല്യാണ്‍ രൂപതക്കു വേണ്ടി തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് ഡീക്കന്‍ ജെറിന്റെ ആകസ്മിക വേർപാട്. പൂർണ്ണ ആരോഗ്യവാനാണെന്ന ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തലിന് ശേഷമാണ് പൗരോഹിത്യം നൽകുവാനുള്ള തീരുമാനം ഉണ്ടാവുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നത്.

ഡീക്കന്‍ ജെറിന്റെ വേർപാടിൽ നീറുന്ന ഓർമ്മകളോടെ പേപ്പൽ സെമിനാരിയിൽ നിന്ന്…

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker