Diocese

ഡീക്കന്‍ ജസ്റ്റിൻ ഫ്രാൻസിസ്‌ വൈദിക പട്ടം സ്വീകരിച്ചു.

ഡീക്കന്‍ ജസ്റ്റിൻ ഫ്രാൻസിസ്‌ വൈദിക പട്ടം സ്വീകരിച്ചു.

ചുളളിമാനൂർ: ഡീക്കൻ  ജസ്റ്റിൻ ഫ്രാൻസിസ്‌ വൈദിക പട്ടം സ്വീകരിച്ചു. ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ തന്റെ കൈവയ്‌പ്‌ വഴി ഇന്ന്‌ (തിങ്കളാഴ്‌ച) ഡീക്കനെ ശുശ്രൂഷ പൂരോഹിത്യത്തിലേക്ക്‌ സ്വാഗതം ചെയ്തു. പേരയം കുറവനാട്‌ തടത്തരികത്ത്‌വീട്ടിൽ ഫ്രാൻസിസ്‌, പുഷ്‌പം ദമ്പതികളുടെ മൂന്ന്‌ മക്കളിൽ ഇളയ മകനാണ്‌.

സ്‌കൂൾ വിദ്യാഭ്യാസം പേരയം ഗവണ്‍മെന്റ്‌ യു.പി. എസിലും നന്ദിയോട്‌ എസ്‌. കെ.വി.എച്ച്‌.എസിലും.

ഫാ. ജോസഫ്‌ അഗസ്റ്റിൻ, ഫാ. ജോൺ കെ.പി., ഫാ. എ.എസ്‌. പോൾ, ഫാ. ജോയ്‌സാബു, ഫാ. ജെറേം സത്യൻ, ഫാ. വിന്റോ തുടങ്ങിയവർ ഡീക്കനിലെ ദൈവവിളി പരിപോഷിപ്പിക്കുകയും വളർത്തികൊണ്ട്‌ വരികയും ചെയ്തു. 06.06.2005-ൽ സെമിനാരി വിദ്യാഭ്യാസം ആരംഭിച്ച ഡീക്കൻ ഡിഗ്രി ഒന്നാം വർഷം വരെ പേയാട്‌ സെന്റ്‌ ഫ്രാൻസിസ്‌ സേവ്യർ സെമിനാരിയിലും ഡിഗ്രി രണ്ടും മൂന്നും വർഷങ്ങളിലെ വിദ്യാഭ്യാസം മാറനല്ലൂർ സെയ്‌ന്റ്‌ വിന്‍സെന്റ്‌ സെമിനാരിയിലും പൂർത്തീകരിച്ചു. ഫിലോസഫി പഠനം പൂനെ പേപ്പൽ സെമിനാരിയിലും തിയോളജി മാംഗ്ലൂർ സെയ്‌ന്റ്‌ ജോസഫ്‌ സെമിനാരിയിലും പൂർത്തീകരിച്ചു.

അഭിവന്ദ്യ പിതാവിന്റെ സഹായിയായി റീജൻസി കാലയളവ്‌ പൂർത്തീകരിച്ചു. ഡീക്കൻ പട്ടം സ്വികരിച്ച ശേഷം ആറയൂർ, പൊൻവിള, പേരന്നൂർ തുടങ്ങിയ ഇടവകകളിൽ ഫാ. റോബർട്ട്‌ വിന്‍സെന്റ്‌ , ഫാ. ബനഡിക്‌ട്‌ തുടങ്ങിയവരുടെ സഹായിയായി തന്റെ സേവന കാലം വിജയകരമായി പൂർത്തീകരിച്ചു.

പേരയം സെന്റ്‌ മേരീസ്‌ ദേവാലയത്തിലായിരുന്നു തിരുപട്ടം സ്വികരണം.  ഇടവക വികാരി ഫാ. ആന്റണി വിന്റോ പൂജാ വസ്ത്രം അണിയിച്ചു

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker