ഡിസoബർ 24- ാം തീയതി ഞായറാഴ്ച രണ്ട് കുർബാനയിൽ പങ്കെടുക്കണമോ?
ഡിസoബർ 24- ാം തീയതി ഞായറാഴ്ച രണ്ട് കുർബാനയിൽ പങ്കെടുക്കണമോ?
ക്രിസ്തുമസ് പ്രഹേളിക
ഡിസoബർ 24- ാം തീയതി ഞായറാഴ്ച രണ്ട് കുർബാനയിൽ പങ്കെടുക്കണമോ?
ഈ വർഷത്തെ ക്രിസ്തുമസ് ഒരു പ്രത്യേകതയുമായാണ് വരുന്നത്. അത് മറ്റൊന്നുമല്ല ക്രിസ്തുമസ് തിങ്കളാഴ്ചയാണ് എന്നതാണ് . തിങ്കളാഴ്ച ക്രിസ്തുമസായാൽ എന്ത് എന്ന് സ്വാഭാവികമായി ചിന്തിക്കാം. ഈ വർഷം ആഗമന കാലം 4 -ാം ഞായർ ഡ്രിസംബർ 24) മും(കിസ്തുമസും (ഡിസംബർ 25) ും വളരെ പ്രാധാന്യവും കടമുള്ളതുമായ ദിനങ്ങളാണ്.
24 – ാo തീയതി സന്ധ്യയ്ക്ക് ഉള്ള ദിവ്യബലി പങ്കാളിത്തം ഞായറാഴ്ച കടവും ക്രിസ്തുമസ് ദിന ദിവ്യബലി കടവും പൂർത്തിയാക്കുമോ?
യുണയ്റ്റഡ് സ്റ്റേറ്റിലെ ബിഷപ്സ് കോൺഫറൻസിന്റെ അഭിപ്രായം ഇല്ല എന്നാണ്. ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച ഒരു ന്യൂസ് ലറ്ററിൽ വളരെ അസാധാരണമായ ഈ ഒരു ദിനത്തെ മുന്നിൽ കണ്ടു കൊണ്ട് USCCB പറയുന്നു രണ്ട് കടങ്ങൾക്കും കൂടി ഒരു ദിവൃബലി എന്നതൊന്നില്ല. രണ്ട് ദിവ്യബലികളിലെയും പങ്കാളിത്തം വളരെ പ്രാധാന്യം ഉള്ളതാണെന്ന് ന്യൂസ് ലെറ്റർ പറയുന്നു.
പല കാനൻപണ്ഡിതൻമാരുടെയും അഭിപ്രായത്തിൽ ഓരോ ദിവ്യബലി കടവും പ്രത്യേകം പൂർത്തിയാക്കണം എന്നു തന്നെയാണ്. ഡിസംബർ 24 ലെ ഞായറാഴ്ച കടം പൂർത്തിയാക്കാൻ ഞായറാഴ്ചത്തെ ദിവ്യബലിയോ ഡിസംബർ 23 വൈകുന്നേരം 4 മണി മുതലുള്ള ദിവ്യബലിയിലോ പങ്കെടുക്കണം . ക്രിസ്തുമസ് കടം ഡിസംബർ 25 തിങ്കളാഴ്ചയോ ഡിസംബർ 24 – ) തീയതി വൈകുന്നേരം 4 മണി മുതൽ വരുന്ന സമയങ്ങളിലെ ദിവ്യബലികളിലെ പങ്കാളിത്തത്തിലൂടെയോ പൂർത്തീകരിക്കേണ്ടതാണ്. ചുരുക്കത്തിൽ
1. ശനി വൈകുന്നേരം – ഞായർ വൈകുന്നേരം
2. ശനി വൈകുന്നേരം – തിങ്കൾ രാവിലെ
3. ഞായർ പകൽ – ഞായർ വൈകുന്നേരം
4. ഞായർ പകൽ – തിങ്കൾ പകൽ ‘
ഈ പറയുന്ന ക്രമത്തിലെ ഏതെങ്കിലും ഒരു ഓപ്ഷൻ സ്വീകരിക്കാവുന്നതാണ്.
ക്രിസ്തുമസ് അർത്ഥപൂർണ്ണവും വിശ്വാസ പൂരിതവുമാകട്ടെ
വിവര്ത്തനം ; ഫാ.ജോയ് സാബു .വൈ