പതിനെട്ടാം ദിവസം
വിശുദ്ധ ഔസേപ്പ് പിതാവിന്റെ വർഷമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചതിനുശേഷം പരിശുദ്ധ മറിയത്തിന്റെ ഭർത്താവും, യേശുവിന്റെ വളർത്തച്ഛനുമായ അദ്ദേഹത്തെക്കുറിച്ച് വളരെ മനോഹരമായ ചിന്തകളും ധ്യാനങ്ങളും നമ്മൾ നടത്തുകയുണ്ടായി. ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ ഔസേപ്പിനെക്കുറിച്ച് ലഭിക്കുന്ന വളരെ മനോഹരമായ സങ്കല്പമാണ് ഔസേപ്പ് “ദാവീദിന്റെ പുത്രൻ” എന്നത്. ദാവീദ്, ഇസ്രായേൽ രാജ്യത്തിന്റെ ഏറ്റവും പ്രഗല്ഭനായ ഒരു രാജാവായിരുന്നു. വെറും ആട്ടിടയനായിരുന്ന ദാവീദിനെ, ദൈവം ഇസ്രായേൽ രാജ്യത്തിന്റെ രാജാവായി നിയമിച്ചു.
“ദാവീദിന്റെ രാജവംശത്തിൽ നിന്നും ദൈവം പിറവിയെടുക്കു”മെന്നുള്ള ചിന്തകൾ നാം ക്രിസ്മസ് കാലങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഔസേപ്പിതാവ് ദാവീദിന്റെ വംശത്തിൽപ്പെട്ടവനായതുകൊണ്ട് അഗസ്റ്റസ് ചക്രവർത്തിയുടെ കൽപ്പന പ്രകാരം നടത്തിയ ജനസംഖ്യ കണക്കെടുപ്പിൽ പേര് രേഖപ്പെടുത്താനായി, യാത്ര തിരിക്കുന്നതും നാം കാണുന്നുണ്ട്.
തൊഴിലുകൾക്ക് അനുസൃതമായി മനുഷ്യനെ വിഭജിക്കുന്ന ഒരു ജാതി വ്യവസ്ഥ തന്നെ നമ്മുടെ സംസ്കാരത്തിൽ അന്തർലീനമായിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ആര്യ-ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയ ഫലമായി നമ്മുടെ ഭാരതത്തിൽ തൊഴിലധിഷ്ഠിതമായ മനുഷ്യ വിഭജനം നിലവിൽ വന്നുവെന്നു നമുക്ക് ചരിത്രത്തിൽ പഠിക്കാൻ സാധിക്കും. എന്നാൽ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭജനങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും, ഇന്നും നമ്മുടെ സമൂഹത്തിൽ ഇതിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നത് കാണാതിരിക്കാനാവില്ല. പിരമിഡിന്റെ രൂപത്തിൽ തൊഴിലുകൾക്ക് വക ഭേദങ്ങൾ നൽകുമ്പോൾ, മനുഷ്യനെ തൊഴിലധിഷ്ഠിതമാക്കി വിലമതിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് കാലിത്തൊഴുത്തിൽ പിറന്ന തച്ചന്റെ മകനായ ക്രിസ്തുവിന്റെ ഉദാത്തമായിട്ടുള്ള മനുഷ്യ സങ്കല്പമാണ്.
ദൈവമായിരിക്കെ, നമ്മളിലൊരുവനായി, പരിപൂർണ്ണ മനുഷ്യനുമായി മാറിയവനാണ് ക്രിസ്തു. ദൈവ-മനുഷ്യ സങ്കൽപങ്ങൾക്ക് പൂർണ്ണത നൽകിയവനാണ് ക്രിസ്തു. മനുഷ്യന്റെ മേന്മ അവൻ ചെയ്യുന്ന തൊഴിലിലല്ല, അവൻ എത്രത്തോളം ദൈവുമായി ഒന്നായിരിക്കുന്നുവോ അതാണു മാനദണ്ഡമെന്നും പഠിപ്പിക്കുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് അവതരിച്ചത്. സ്വന്തം ജനത ക്രിസ്തുവിനെ പലപ്പോഴും പരിഹസിച്ചത് ഇവൻ “തച്ചനായ യൗസേപ്പിന്റെ മകനല്ലേ” എന്നായിരുന്നു. എന്നാൽ, ഔസേപ്പ് ദാവീദിൻറെ രാജവംശത്തിൽ പിറന്നവനാണ്. ദൈവമാണ് മനുഷ്യന് രാജത്വം നൽകേണ്ടത്. ആട്ടിടയനായ ദാവീദിനെ ഇസ്രായേൽ ജനതയുടെ അധിപനാക്കികൊണ്ട് ദൈവം മനുഷ്യ സങ്കല്പങ്ങൾക്ക് പുതിയ അദ്ധ്യായം, ദൈവം രചിക്കുകയായിരുന്നു.
കേരളത്തിലെ മലയാളികൾ പലപ്പോഴും പുച്ഛത്തോടെയാണ് കേരളത്തിൽ ജോലി ചെയ്യുന്ന ബംഗാളി സഹോദരന്മാരെ കുറിച്ച് സംസാരിക്കുന്നത്. കേരളത്തിൽ വൈറ്റ് കോളർ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുകയും മറ്റു ജോലികൾക്ക് താല്പര്യമില്ലാതെയുമിരിക്കെ, വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഏതൊരു ജോലി ചെയ്യുന്നതിനും യാതൊരു കുറവുമില്ലെന്ന് നമ്മുടെ ജീവിതാനുഭവങ്ങൾ വളരെ വ്യക്തമായിട്ട് കാണിച്ചുതരുന്നുണ്ട്. നമ്മുടെ കപടതയുടെ മുഖാവരണമാണ് ഇവിടെ വലിച്ചുകീറപ്പെടുന്നത്. തൊഴിലുകൾ ഏതാണെങ്കിലും അവയെല്ലാം ദൈവത്തിന്റെ സൃഷ്ടിയോട് ചേർന്നുള്ള രക്ഷാകര കർമ്മത്തിൽ നാമെല്ലാവരും പങ്കുചേരുകയാണ് എന്ന ഉത്തമ ബോധ്യമുണ്ടെങ്കിൽ എല്ലാ മനുഷ്യരിലും മഹാത്മ്യം തിരിച്ചറിയുവാനായി നമുക്ക് സാധിക്കും.
തച്ചനായ യൗസേപ്പിനെ, ക്രിസ്തുവിന്റെ വളർത്തച്ഛനായിട്ട് ദൈവം രൂപപ്പെടുത്തിയത് ആ തച്ചന് ദൈവുമായിട്ടുള്ള അടുപ്പവും വിശ്വാസവും, വിശുദ്ധിയുമാണ്. ജോലിയും, ജനിച്ച കുലവും ഏതുമായിക്കൊള്ളട്ടെ, ഏതു പ്രദേശത്തും, ഏതു കുടുംബത്തിലുമായിക്കൊള്ളട്ടെ നമ്മുടെ ജനനം. എന്നാൽ, നമ്മുടെ ജന്മങ്ങൾക്കു മഹത്വം നൽകുന്നത്, എത്രത്തോളം നാം ദൈവവുമായിട്ട് വിശ്വസ്ത പാലിക്കുന്നു, അല്ലെങ്കിൽ ദൈവം നമ്മുക്ക് സമ്മാനമായി നൽകിയ മനുഷ്യജീവിതത്തിന് മൂല്യം നൽകുന്നതിനെ ആശ്രയിച്ചാണ്. ചുരുക്കത്തിൽ നമ്മുടെ ജീവിതത്തിന്റെ വിജയവും അതിനെ അടിസ്ഥാനമാക്കിയാണ്.
ഈ ക്രിസ്മസ് മനുഷ്യനിലെ നന്മ തേടിപ്പോകാനുള്ള അവസരമാണ്. അതിനു തൊഴിലുകളും, വർഗ്ഗങ്ങളും, ഭാഷകളും, ദേശങ്ങളും ഒന്നും തടസ്സമാകരുതെന്ന് ദൈവപുത്രനായ ക്രിസ്തു തച്ചന്റെ മകനായി കാലിത്തൊഴുത്തിൽ പിറന്നു കൊണ്ട് നമുക്ക് മാതൃകയാവുന്നു. ദൈവത്തിന്റെ മഹത്തായ രക്ഷാകര പദ്ധതിയോട് സ്വജീവിതം സമർപ്പിച്ച നസ്രത്തിലെ തച്ചൻ അതിനു ഉപോൽഫലകമാകുന്നു. ഈ ക്രിസ്തുമസ് ഒരുക്ക വേളയിൽ, നമ്മുടെ ഹൃദയങ്ങളിൽ മനുഷ്യനെ മനുഷ്യനായി കാണുവാനും, ദൈവ ചൈതന്യത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയുവാനും, ദൈവ രക്ഷാകര പദ്ധതിയോട്, ദൈവം നൽകിയ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ നന്മയ്ക്കായി ജീവിക്കുവാനും, സന്തോഷപൂർവ്വം മുന്നോട്ടു പോകുവാനും സഹായിക്കട്ടെ! അപരനിലെ ദൈവ സാദൃശ്യം തിരിച്ചറിയുവാനും, ദൈവത്തെ മഹത്വപ്പെടുത്തുവാനും, ആകാശം പിളർക്കെ “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം!” ആശംസിക്കാനുമുള്ള നൈർമല്യത നമ്മുടെ ഹൃദയങ്ങളിൽ നിന്നും പ്രവഹിക്കട്ടെ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.