കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപത അധ്യാപക കൂട്ടായ്മയയായ ടീച്ചേഴ്സ് ഗില്‍ഡ് ‘സ്പര്‍ശം’ എന്ന പേരില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ‘അധ്യാപകരുടെ രൂപാന്തരീകരണം വിദ്യാര്‍ഥികളുടെ സമഗ്രതക്ക്’ എന്നതായിരുന്നു വിഷയം.
കട്ടക്കോട് സെന്‍റ് ആന്‍റണീസ് സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ഏകദിന സെമിനാര്‍ നെയ്യാറ്റിന്‍കര രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍ ഉദ്ഘാടനം ചെയ്തു. ഗില്‍ഡ് പ്രസിഡന്‍റ് ആര്‍.ജോസ്, സെക്രട്ടറി കോണ്‍ഗ്ലിന്‍ ജിമ്മി ജോണ്‍, ഫാ.ജോയി സാബു, യേശുദാസ്, ബീനാറോസ്, ജെസ്സി തുടങ്ങിയവര്‍ സംസാരിച്ചു.
സെമിനാറിന് പ്രൊഫ.സോജു നേതൃത്വം നല്‍കി.