ടാൻസാനിയായിൽ പ്രസിഡന്റ് ജോൺ പോംപെ ആഹ്വാനം ചെയ്ത മൂന്നു ദിവസത്തെ പ്രാർത്ഥനാ ദിനം ഇന്നലെ അവസാനിച്ചു
ഏപ്രിൽ 17 മുതൽ 19 വരെ ആചരിക്കുവാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു...
ഫാ.ജയ്മി ജോർജ് പാറതണൽ
ടാൻസാനിയ: കൊറോണാ പേടിയിൽ ടാൻസാനിയായിൽ ദേവാലയങ്ങൾ അടച്ചില്ല, മറിച്ച് മൂന്നു ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കാൻ പ്രസിഡന്റ് ജോൺ പോംപെ ജോസഫ് മങഫുളി ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പൈശാചിക വൈറസിനെ ഉന്മൂലനം ചെയ്യുവാൻ ദൈവീക ഇടപെടലിനുമാത്രമേ സാധിക്കൂവെന്നും അതിനാൽ ദേവാലയങ്ങളും മോസ്‌കുകളും മൂന്നു ദിവസത്തെ പ്രാർത്ഥനാ ദിനം, ഏപ്രിൽ 17 മുതൽ 19 വരെ ആചരിക്കുവാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
അതുപോലെ തന്നെ, വ്യവസായ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കാമെങ്കിലും, ജനങ്ങൾ സമൂഹ്യ അകലം പാലിക്കണമെന്ന് പ്രസിഡന്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വരെ ടാൻസാനിയായിൽ 100 കോവിഡ് -19 പോസറ്റീവ് കേസുകളും, 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ സ്‌കൂളുകളും, വിദേശ സഞ്ചാരങ്ങളും പൊതുപരിപാടികളും നിറുത്തലാക്കിയെങ്കിലും, ആരാധാനാലയങ്ങൾ അടക്കേണ്ട എന്ന നിലപാടിലാണ് ടാൻസാനിയായിൽ പ്രസിഡന്റ് ജോൺ പോംപെ.