Diocese

ഞായറാഴ്‌ചകളിൽ പി.എസ്‌.സി. പരീക്ഷ നടത്താനുളള നീക്കം ഉപേക്ഷിക്കണം; കെ.എൽ.സി.എ.

ഞായറാഴ്‌ചകളിൽ പി.എസ്‌.സി. പരീക്ഷ നടത്താനുളള നീക്കം ഉപേക്ഷിക്കണം;കെ.എൽ.സി.എ.

അനിൽ ജോസഫ്

നെയ്യാറ്റിൻകര: ഞായറാഴ്‌ചകളിൽ പരീക്ഷ നടത്താനുളള പബ്ലിക്‌ സർവ്വീസ്‌ കമ്മിഷന്റെ നീക്കത്തിനെതിരെ കേരളാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ രംഗത്ത്‌. പി.എസ്‌.സി. നാളിതുവരെ നടത്തിവരുന്ന പരീക്ഷ കീഴ്‌വഴക്കങ്ങളുടെ ലംഘനവും ക്രൈസ്‌തവ മതവിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിലുളള കൈകടത്തലുമാണിതെന്ന്‌ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ അഡ്വ. ഡി. രാജു പറഞ്ഞു.

മതേതരത്വവും സഹിഷ്‌ണതയും പുലരുന്ന നമ്മുടെ രാജ്യത്തിൽ ഇത്തരം നടപടികൾ, വർദ്ധിച്ചു വരുന്ന അസഹിഷ്‌ണതയ്‌ക്ക് ആക്കം കൂട്ടുന്ന പ്രവർത്തിയായി തീരും.

ആഗോളതലത്തിൽ ക്രൈസ്‌തവരുടെ ആരാധന ദിവസമായി മാറ്റിവയ്‌ക്കപ്പെട്ടിട്ടുളള ദിവസമാണ്‌ ഞായറാഴ്‌ചകൾ. ക്രൈസ്‌തവരായ ഉദ്യോഗാർത്ഥികൾക്കും പരീക്ഷ നടത്തിപ്പിന്റെ ചുമതലയിലായിരിക്കുന്ന ജീവനക്കാർക്കും ഏറെ വിഷമപരമായ സംഗതി
കൂടിയാണിത്‌.

നിപ്പ വയറസിന്റെ പേരിൽ മാറ്റി വച്ച പരീക്ഷയുടെ പേരു പറഞ്ഞ്‌ ഞായറാഴ്‌ച ദിവസങ്ങളിൽ പി.എസ്‌.സി പരീക്ഷ നടത്താനുളള നീക്കത്തിൽ നിന്ന്‌ പബ്ലിക്‌ സർവ്വീസ്‌ കമ്മിഷൻ മാറണമെന്നും കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത സമിതി ആവശ്യപ്പെട്ടു.

വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ പരീക്ഷകൾ നടത്തുന്നത്‌ പോലെ രാവിലെ 7 നും 9 നും മധ്യേ നടത്താൻ സാഹചര്യമുളളപ്പോൾ ക്രൈസ്‌തവരെ അവഗണിക്കാനുളള പി.എസി. യുടെ നീക്കം ഗൂഡലക്ഷ്യത്തോടെയാണെന്നും കെ.എൽ.സി.എ. കുറ്റപ്പെടുത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker