Articles

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ

ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല, (റോമൻ കത്തോലിക്കാ സഭയിൽ ഞായറാഴ്‌ചകളിൽ നോമ്പ് എടുക്കുന്നതിൽ നിന്ന് പോലും വിശ്വാസികളെ ഒഴിവാക്കിയിട്ടുണ്ട് ) എന്നാൽ ചില തിരുനാളുകൾ ഞായറാഴ്‌ചകളിലാണ് വരുന്നതെങ്കിൽ ഈ പൊതുനിയമം ബാധകമല്ല. അതായത്, മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ, കർത്താവിന്റെ രൂപാന്തരീകരണത്തിരുനാൾ, കുരിശിന്റെ പുകഴ്‌ചയുടെ തിരുനാൾ തുടങ്ങിയവ.

ഈ വർഷം മരിച്ച വിശ്വാസികളുടെ ദിനമായ നവംബർ 2 ഞായറാഴ്ചയാണ്. തിരുസഭയുടെ പഠനമനുസരിച്ച് ക്രിസ്തുവഴി സഭയിലെ എല്ലാ അംഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിജയസഭ, സഹനസഭ, സമരസഭ എന്നിങ്ങനെയുള്ള മൂന്ന് തലങ്ങളും ചേര്‍ന്നതാണ് തിരുസഭ. വിശുദ്ധ ജീവിതം നയിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയവരാണ് വിജയസഭ. മരണാനന്തരം വിശുദ്ധീകരണത്തിന് വിധേയമാകുന്നതിന് വേണ്ടി ശുദ്ധീകരണ സ്ഥലത്തുള്ളവരാണ് സഹന സഭ. അതിനാൽ, ഇപ്പോള്‍ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സമരസഭയിയിലുള്ളവരുടെ പ്രാര്‍ത്ഥനയും, പരിത്യാഗവും ശുദ്ധീകരണസ്ഥലത്ത് കിടക്കുന്നവരുടെ ആത്മാക്കൾക്ക് മോക്ഷപ്രാപ്തിക്ക് സഹായകരമാകും എന്ന വിശ്വാസത്തലാണ് ഞാറാഴ്ച്ചയിലെ ആത്മാക്കളുടെയും തിരുനാൾ ആചരിക്കുന്നത്.

നവംബർ 2 ഞായറാഴ്ച ശ്രദ്ധിക്കേണ്ടവ –
1) മരിച്ച വിശ്വാസികളുടെ സ്മരണാർത്ഥം ദൈവജനം അർപ്പിക്കുന്ന ദിവ്യബലിയിൽ ആണ്ടുവട്ടം 31 -ആം ഞായറിനു പകരം സകല മരിച്ച വിശ്വാസികളുടേയും സ്മരണയുടെ ദിവ്യബലി ഉപയോഗിക്കുന്നു.
2) ദിവ്യബലിമധ്യേ ഗ്ലോറിയ ആലപിക്കില്ല. (തപസുകാല ഞായറാഴ്ചകളിലേത് പോലെ).
3) ഒന്നാം വായന (പഴയനിയമത്തിൽനിന്ന്), പ്രതിവചനസങ്കീർത്തനം, രണ്ടാം വായന (പുതിയ നിയമത്തിൽനിന്ന്), അല്ലേലൂയാ വാക്യം, സുവിശേഷം എന്നിവ – “മൃതസംസ്കാരകർമം” പുസ്തകത്തിൽനിന്ന് (അല്ലേലൂയാ ആലപിക്കുന്നു).
4) വിശ്വാസപ്രമാണം ചൊല്ലേണ്ടതില്ല.
5) തിരുവസ്ത്രങ്ങളുടെ നിറം വയലറ്റ്.

മരിച്ച വിശ്വാസികൾ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കത്തോലിക്കാ സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന ഈ ദിനത്തിൽ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും, പ്രത്യേകിച്ച് നമ്മുടെ പ്രാർത്ഥന സഹായങ്ങൾ കൂടുതൽ ആവശ്യമുള്ള ആരോരുമില്ലാതെ ഈ ലോകത്ത് നിന്ന് വിടവാങ്ങിയ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker