ഞായറാഴ്ചകളില്‍ ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ നടത്താനുളള പി.എസ്.സി. തീരുമാനം അപലപനീയം; കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്
ഞായറാഴ്ചകളില്‍ ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ നടത്താനുളള പി.എസ്.സി. തീരുമാനം അപലപനീയം; കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തുടര്‍ച്ചയായി ആറ് ഞായറാഴ്ചകളില്‍ പി.എസ്.സിയുടെ പരീക്ഷകള്‍ നടത്താനുളള തീരുമാനം അപലപനീയമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന് രൂപത സമിതി. പ്രവര്‍ത്തി ദിവസങ്ങളില്‍ നടത്തേണ്ട പരീക്ഷ ഞായറാഴ്ചകളിലേക്ക് മാറ്റുന്നത് ചിലരുടെ ഗൂഡലക്ഷ്യമാണ്. അടിയന്തിരമായി പി.എസ്.സി. എടുത്ത തീരുമാനം മരവിപ്പിക്കണമെന്ന് കെ.എല്‍.സി.എ. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്രൈസ്തവരുടെ പ്രധാന നൊയമ്പ്കാലത്തു തന്നെ ഇത്തരം വികലമായ തീരുമാനങ്ങള്‍ എടുക്കുന്നത് ക്രൈസ്തവരോട് കാണിക്കുന്ന അവഗണനയാണ്. ചര്‍ച്ച് ബില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ ഇതിന് ഉദാഹരണമാണ്. ആസന്നമായിരിക്കുന്ന പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിൽ ഇത്തരം നീതി നിഷേധങ്ങള്‍ക്കെതിരെ ക്രൈസ്തവര്‍ പ്രതികരിക്കും എന്നതില്‍ തര്‍ക്കമില്ല. പി.എസ്.സിയുടെ ഈ തീരുമാനം അടിന്തിരമായി പുന:പരിശോധിക്കുന്നതിനുളള നടപടി ഉണ്ടാകണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു.
കെ.എല്‍.സി.എ. പ്രസിഡന്റ് ഡി.രാജു അധ്യക്ഷത വഹിച്ച യോഗം മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.