World

ജോസഫയ്റ്റ്സ് ഓഫ് മുരിയാൾഡോ സന്യാസ സമൂഹത്തിന് പുതിയ സുപ്പീരിയർ ജനറലും കൗൺസിലർമാരും

ജോസഫയ്റ്റ്സ് ഓഫ് മുരിയാൾഡോ സന്യാസ സമൂഹത്തിന് പുതിയ സുപ്പീരിയർ ജനറലും കൗൺസിലർമാരും

ബ്രദർ അഖിൽ ബി.റ്റി.

ക്വീത്തോ( ഇക്വഡോർ): ജോസഫയ്റ്റ്സ് ഓഫ് മുരിയാൾഡോ സന്യാസ സമൂഹത്തിന് പുതിയ സുപ്പീരിയർ ജനറലും കൗൺസിലർമാരും. ഈ മാസം മൂന്നാം തീയതി ആരംഭിച്ച ജനറൽ ചാപ്റ്ററിൽ വച്ച് പുതിയ സുപ്പീരിയർ ജനറൽ ആയി വെരി. റവ. ഫാ. തൂലിയോ ലോക്കേത്തെല്ലി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനം ഒഴിഞ്ഞ സുപ്പീരിയർ ജനറൽ വെരി. റവ. ഫാ. മാരിയോ അൽദെ ഗാനിയുടെ ഒഴിവിലാണ് പുതിയ ജനറൽ തെരഞ്ഞെടുക്കപ്പെട്ടത്.

സന്യാസ സഭയുടെ ഇരുപത്തി മൂന്നാമത് ജനറൽ ചാപ്റ്ററാണ് കടന്നുപോകുന്നത്. ഫാ. തൂലിയോ സഭയുടെ പതിനൊന്നാമത് സുപ്പീരിയർ ജനറലാണ്.

ഇറ്റലിയിലെ ബെർഗമോയിൽ 1951 ഏപ്രിൽ 6-ന് ജനിച്ച ഫാ. തൂലിയോ 1979 മാർച്ച് 17- ന് വൈദീകനായി അഭിഷിക്തനായി. അദ്ദേഹം 1994 മുതൽ 2006 വരെ സന്യാസ സഭയുടെ ഇറ്റാലിയൻ പ്രൊവിൻഷ്യൽ ആയും 2006 മുതൽ 2012 വരെ ജനറൽ കൗൺസിലർ ആയും 2012 മുതൽ 2018 വരെ ജനറൽ സെക്രെട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജനറൽ ചാപ്റ്ററിൽ പുതിയ ജനറൽ കൗൺസിലർമാരെയും തിരഞ്ഞെടുത്തു.

വികാരി ജനറൽ – ഫാ. നദീർ പോലെത്തോ (ബ്രസീൽ)
ഇക്കണോമൊ ജനറൽ –  ഫാ. ജിയുവാൻ ഫ്ലാരെസ് (ഇക്വഡോർ)
ജനറൽ കൗൺസിലർമാർ – ഫാ. സാൽവത്തോറെ ക്വാർഡോ ( ഇറ്റലി); ഫാ. മിശിഹാ ദാസ് ( ഇന്ത്യ).

ജനറൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഫാ. മിശിഹാ ദാസ് നെയ്യാറ്റിൻകര രൂപതയിലെ നെല്ലിമൂട് ഇടവകാംഗവും മുരിയാൾഡോ സന്യാസ സമൂഹത്തിലെ ഏഷ്യയിൽ നിന്നുള്ള ആദ്യ പുരോഹിതനും ആണ്.

1873 മാർച്ച് 19-ന് ഇറ്റലിയിലെ ടൂറിനിലെ കോളേജിയോ ആർട്ടിജിനെലിയിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ചാപ്പലിൽ വച്ച് വിശുദ്ധ യൗസേപ്പ് പിതാവിനെ മധ്യസ്ഥനായി തിരഞ്ഞെടുത്തുകൊണ്ടു വിശുദ്ധ ലിയോനാർദ് മുരിയാൾഡോ സ്ഥാപിച്ച സന്യാസ സഭയാണ് ജോസഫൈറ്റ്സ് ഓഫ് മുരിയാൾഡോ. സമൂഹത്തിൽ ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്യാസ സഭ ഇന്ന് അമേരിക്ക, മെസിക്സിക്കോ, കൊളമ്പിയ, ഇക്വഡോർ, ചിലെ, അർജന്റീന, സ്പെയിൻ, ബ്രസീൽ, ഇറ്റലി, റൊമാനിയ, അൽബാനിയാ, ഗുനിയാ ബിസാവു, നൈജീരിയ, ഘാന, സിറലിയോൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker