ജോര്‍ദ്ദാനില്‍ പ്രളയദുരന്തത്തിന്റെ യാതനയനുഭവിക്കുന്നവര്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും
ജോര്‍ദ്ദാനില്‍ പ്രളയദുരന്തത്തിന്റെ യാതനയനുഭവിക്കുന്നവര്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: ജോര്‍ദ്ദാനില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. ഒപ്പം, യാതനയനുഭവിക്കുന്നവര്‍ക്ക് പാപ്പാ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും ഉറപ്പു നൽകി.
ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനമറിയിക്കുന്ന സന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ജോര്‍ദ്ദാനിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് അല്‍ബേര്‍ത്തൊ ഒര്‍ത്തേഗ മാര്‍ട്ടിന് ശനിയാഴ്ച അയക്കുകയായിരുന്നു.
കനത്തമഴയെ തുടര്‍ന്ന് ജോര്‍ദ്ദാനിലുണ്ടായ ജലപ്രളയം അനേകരുടെ ജീവനപഹരിക്കുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തു.
കനത്തമഴയെത്തുടര്‍ന്ന് ജോര്‍ദ്ദാനില്‍ ചാവുകടല്‍ തീരത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണമഞ്ഞവരില്‍ കൂടുതലും വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ്. ഇരുപതിലേറെപ്പേര്‍ക്ക് ജീവാപായമുണ്ടായതായി കണക്കാക്കപ്പെടുന്നു.
ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ യുവജനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു.