Kerala

ജെ.ബി.കോശി കമ്മീഷന് മുൻപിൽ നിവേദനവും തെളിവുകളും സമർപ്പിച്ചു

കേരളത്തിലെ ക്രൈസ്തവരുടെ അവസ്ഥ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷനാണ് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ...

സ്വന്തം ലേഖകൻ

എറണാകുളം: കെ.എൽ.സി.എ. സംസ്ഥാന സമിതി ജെ.ബി. കോശി കമ്മീഷന് നിവേദനവും തെളിവുകളും സമർപ്പിച്ചു. വിവരാവകാശം വഴി ലഭിച്ച 118 രേഖകൾ ഹാജരാക്കിയാണ് കമ്മീഷന്റെ മുമ്പാകെ വാദങ്ങൾ ഉന്നയിച്ചത്. തുടർന്ന്, 2000 മുതൽ 2021 കാലയളവ് വരെയുള്ള എൽ.സി/എ.ഐ. നിയമനങ്ങളുടെ രേഖകൾ പി.എസ്.സി. യിൽ നിന്ന് വിളിച്ചു വരുത്താൻ നൽകിയ ഇടക്കാല ഹർജി കമ്മീഷൻ പരിഗണനയ്ക്കെടുക്കുകയും ചെയ്തു. ഒക്ടോബർ 13-ന് എറണാകുളം ഗസ്റ്റ്ഹൗസിൽ വച്ചായിരുന്നു ജെ.ബി. കോശി കമ്മീഷന്റെ തെളിവെടുപ്പ് നടന്നത്.

കെ.ആർ.എൽ.സി.സി., കെ.എൽ.സി.എ. വരാപ്പുഴ, കൊച്ചി രൂപതാ ഘടകങ്ങളും വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളും കടൽ, ലേബർ കമ്മീഷനുകളും കമ്മീഷന്റെ മുമ്പിൽ ശക്തമായ വാദങ്ങളും തെളിവുകളുമാണ് ഉന്നയിച്ചത്. കെ.എൽ.സി.എ. യെ പ്രതിനിധീകരിച്ച് അഡ്വ.ഷെറി ജെ തോമസ്, ടി.എ. ഡാൽഫിൻ, ബിജു ജോസി എന്നിവരാണ് കമ്മീഷനു മുന്നിൽ വിഷയങ്ങളും വാദങ്ങളും അവതരിപ്പിച്ചത്.

ഫാ.തോമസ് തറയിൽ, ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത്, ഡോ ചാൾസ് ഡയസ്സ്, ബാബു തണ്ണിക്കോട്ട്, പി.ആർ.കുഞ്ഞച്ചൻ, ഫാ.ആന്റെണി അറക്കൽ, ഫാ.ആന്റെണി കുഴിവേലി, റോയി പാളയത്തിൽ, ബാബു കാളിപറമ്പിൽ, ബിജു പുത്തൻപുരയ്ക്കൽ, സജി ഫ്രാൻസിസ്, ഡോ.ഗ്ലാഡിസ് ജോൺ, അഡ്വ.എൽസി തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ ക്രൈസ്തവരുടെ അവസ്ഥ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷനാണ് ജസ്റ്റിസ് ജെ.ബി.കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ. കെ.ആർ.എൽ.സി.സി. യുടെ ഏകോപനത്തിലായിരുന്നു സംഘടനകൾ കമ്മിഷന്റെ മുൻപാകെ എത്തിയത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker