ജൂലൈ 1-ന് ദിവ്യബലികളിലും, കുടുംബപ്രാർത്ഥനകളിലും ഡോക്ടർമാർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ബിഷപ്പിന്റെ ആഹ്വാനം
വൈകുന്നേരം 7 മണിക്ക് എല്ലാ ഭവനങ്ങളിലും കുടുംബപ്രാർത്ഥനയിൽ പ്രാർത്ഥിക്കുവാൻ ആഹ്വാനം...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ജൂലൈ 1 ലോകമെങ്ങും ഡോക്ടേഴ്സ് ഡേയായി ആചരിക്കുമ്പോൾ നെയ്യാറ്റിൻകര രൂപതയിലെ എല്ലാ ദേവാലയങ്ങളിലും, സന്യാസഭവങ്ങളിലും, കുടുംബങ്ങളിലും ഡോക്ടർമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ ആഹ്വാനം. നെയ്യാറ്റിൻകര രൂപതയിലെ എല്ലാ ഡോക്ടർമാർക്കും, രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും വേണ്ടി പ്രാർത്ഥിക്കണം എന്നാണ് വൈദീകർക്ക് നൽകിയ സർക്കുലറിലൂടെ ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂലൈ 1-ന് പ്രത്യേക പ്രാർഥനകൾ നടത്തണമെന്നും, രൂപതയിലെ എല്ലാ ഡോക്ടർമാരെയും സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും വൈദികരോടും രൂപതയിൽ സേവനം ചെയ്യുന്ന സന്യസ്ഥരോടും പ്രാർത്ഥിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിവ്യബലിക്കായി റോമൻ മിസാളിൽ നിന്നുള്ള 1020-Ɔമത്തെ പേജിലെ 48-Ɔമത്തെ നമ്പർ പ്രാർത്ഥനകൾ ഉപയോഗിക്കാനാണ് നിർദേശം. അതുപോലെതന്നെ വൈകുന്നേരം 7 മണിക്ക് എല്ലാ ഭവനങ്ങളിലും കുടുംബപ്രാർത്ഥനയിൽ ഡോക്ടർമാർക്ക് വേണ്ടിയും രോഗീപരിചരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സർക്കുലറിന്റെ പൂർണ്ണരൂപം