Kerala
ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ അഡ്വ.സ്മിത ജോർജിന് ഒന്നാം റാങ്ക്
കൊച്ചി രൂപതയിലെ മുണ്ടംവേലി ഇടവകാംഗമാണ്...
ജോസ് മാർട്ടിൻ
കൊച്ചി: ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ അഡ്വ.സ്മിത ജോർജിന് ഒന്നാം റാങ്ക്. ഡിസംബർ മാസത്തിൽ നടത്തിയ ജുഡീഷ്യൽ സർവീസ് (Judicial service) മത്സരപ്പരീക്ഷയിലും, മാർച്ച് മാസത്തിൽ നടന്ന ഇന്റെർവ്യൂവിലും പങ്കെടുത്ത അഡ്വ.സ്മിത ഒന്നാം റാങ്കോടെയാണ് ഈ വിജയം കരസ്ഥമാക്കിയത്.
കൊച്ചി രൂപതയിലെ മുണ്ടംവേലി ഇടവകാംഗമായ അഡ്വ.സ്മിത മുണ്ടംവേലി പള്ളിക്കടവിൽ അഭിഭാഷകനായ ജോർജ്ജ് – മറിയാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് പറേമുറി ആൻസൽ. ആൻ മേരി ആൻസൽ, ആൻ റെയ്ച്ചൽ ആൻസൽ എന്നിവർ മക്കളാണ്. സഹോദരി ദീപ ജോർജ്.
2007-ൽ എൽ.എൽ.ബി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഡ്വ.സ്മിത ജോർജ് പ്രശസ്ത സീനിയർ അഭിഭാഷകൻ കെ.രാംകുമാറിന്റെ കീഴിലാണ് പ്രായോഗിക പരിശീലനം നേടിയത്.