ജീസസ് യൂത്ത് മഹാ സംഗമം പാലായില്‍ തുടക്കം കുറിച്ചു
ജീസസ് യൂത്ത് മഹാ സംഗമം പാലായില്‍ തുടക്കം കുറിച്ചു
അനിൽ ജോസഫ്
പാലാ: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏഴായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ജീസസ് യൂത്ത് മഹാസംഗമത്തിന് പാലായില്‍ തുടക്കം കുറിച്ചു. ‘നമ്മുടെ ആത്മീയ നിധികള്‍ വീണ്ടെടുക്കുക’ എന്നതാണ് സംഗമത്തിന്‍റെ ആപ്ത വാക്യം.
പാലാ സെന്‍റ് തോമസ് ഗ്രൗണ്ടില്‍ നടന്ന സംഗമത്തിന്‍റെ പൊതു സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയോട് ചേര്‍ന്ന് നില്‍ക്കുന്ന യുവാക്കൾ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു.
പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരുക്കന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍.ജോസഫ് കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 9.30 മുതല്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി അരുണാപുരം പാസ്റ്ററല്‍ സെന്‍ററില്‍ പ്രത്യേക സമ്മേളനം നടക്കും. രാത്രി 8.30 മുതല്‍ റെക്സ് ബാഡിന്‍റെ സംഗിത നിശയും ഉണ്ടാവും.
Proud to say that “am A jesus youth”