ജീവിതം ദൈവീകദാനമാണെന്ന് തിരിച്ചറിയാം, ജീവിക്കാം
ജീവിതം ദൈവീകദാനമാണെന്ന് തിരിച്ചറിയാം, ജീവിക്കാം
ഹോസി. – 11:1-4,8-9 മത്താ. – 10:7-15
“ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.”
ദൈവീകദാനമാണ് നമ്മുടെ ജീവിതം. ദൈവീകദാനമല്ലാതൊന്നും നമ്മുടെ ജീവിതത്തിലില്ല. ദൈവം ദാനമായി നൽകിയ ജീവിതം ദാനമായി തന്നെ കൊടുക്കണം. സ്വാർത്ഥതാല്പര്യങ്ങളിൽ നിന്നകന്ന് നന്മയാർന്ന ജീവിതത്തിലേക്ക് തിരിയണമെങ്കിൽ ദൈവം ദാനമായി നൽകിയ ജീവിതം നമ്മുടെ സഹോദരങ്ങളുമായി പങ്കുവെക്കേണ്ടതുണ്ട് എന്നർത്ഥം.
സ്നേഹമുള്ളവരെ, ദൈവത്തെ അറിഞ്ഞു അവിടുത്തെ സ്നേഹിച്ച് അവിടുന്ന് ദാനമായി നൽകിയ ജീവിതമാണെന്ന് തിരിച്ചറിയുമ്പോൾ അവയുടെ മഹത്വം മനസ്സിലാക്കി മറ്റുള്ളവർക്ക് ദാനമായി മാറുവാൻ സാധിക്കും. ജീവിതം ദാനമായി മാറ്റുമ്പോൾ പരസ്പര സ്നേഹത്തിന് മൂല്യം കല്പിക്കും.
സ്വാർത്ഥത നിറഞ്ഞ ജീവിതത്തിന് ദാനത്തിന്റെ മഹത്വം മനസ്സിലാക്കാൻ സാധ്യമല്ല.
പുണ്യപ്രവർത്തികൾ നിറഞ്ഞ ജീവിതമാണ് നാം നയിക്കേണ്ടത് എന്ന് സാരം.
സഹോദരന്റെ ആവശ്യങ്ങൾ ദാനത്തിലൂടെ മനസ്സിലാക്കാൻ നമുക്ക് സാധിക്കും. നമ്മുടെ ജീവിതാവസ്ഥയിൽ സാധ്യമായരീതിയിൽ ദാനം ചെയ്തുകൊണ്ട് ജീവിക്കാനായി നമുക്ക് ശ്രമിക്കാം.
സ്നേഹനാഥ, അങ്ങ് ദാനമായി നൽകിയ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായ ജീവിതമാക്കി മാറ്റാനുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.