“ജീവാഗ്നി 2018” ലണ്ടൻ ത്രിദിന കൺവെൻഷൻ ജൂലൈ 26,27,28 തീയതികളിൽ
"ജീവാഗ്നി 2018" ലണ്ടൻ ത്രിദിന കൺവെൻഷൻ ജൂലൈ 26,27,28 തീയതികളിൽ

ഫാ. ജോസഫ് സേവ്യർ
യു.കെ.: എസ്.ആർ.എം. യു.കെ. നയിക്കുന്ന ത്രിദിന കൺവെൻഷൻ മലയാളം കൺവെൻഷൻ ലണ്ടനിൽ “ജീവാഗ്നി 2018” എന്നപേരിൽ നടത്തപ്പെടുന്നു. ജൂലൈ 26-ന് രാവിലെ 10 മണിക്ക് ആരംഭിച്ച് 28-ന് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഈ “ജീവാഗ്നി 2018” ത്രിദിന കൺവെൻഷൻ നയിക്കുന്നത് എസ്.ആർ.എം. യു.കെ. യുടെ ആധ്യാത്മിക പിതാവായ റവ. ഫാ. ജോസഫ് സേവ്യർ, ബ്രദർ ജോസഫ് സ്റ്റാൻലി, ബ്രദർ സേവി ജോസഫ് എന്നിവരാണ്.
ഈ “ജീവാഗ്നി 2018” മലയാളം കൺവെൻഷൻ നടക്കുന്നത് Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF – ൽ വച്ചായിരിക്കും.
ജപമാല, വിശുദ്ധ കുർബാനയുടെ ആരാധന, കുമ്പസാരം, വചനം പങ്കുവയ്ക്കൽ, വിശുദ്ധ കുർബാന തുടങ്ങിയവയാണ് “ജീവാഗ്നി 2018” കൺവെൻഷനിൽ ഉൾക്കൊള്ളിച്ചിരിക്കുക. ഈ അസുലഭമായ അവസരം ഉപയോഗിക്കുവാൻ എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാവരെയും ക്ഷണിക്കുന്നു.
“ജീവാഗ്നി 2018” കൺവെൻഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് :
സുനിൽ – 07872315685
സിബി തോമസ് – 07872315685
എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാമാസവും ഏകദിന കൺവെൻനുകളും ധ്യാനങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നതും ഓർമ്മിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF.