Kerala

ജീവന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിച്ച്, സുവിശേഷം ജീവിച്ച് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി

ഗൈനക്കോളജി വിഭാഗത്തിലെ 24 പേരും ക്വാറന്റൈനിൽ പോകേണ്ടിയും വന്നു, കൂടാതെ ഗൈനോക്കോളജി വിഭാഗം അടക്കുകയും ചെയ്തു...

ജോസ് മാർട്ടിൻ

മുണ്ടക്കയം: ജീവന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിച്ച്, സുവിശേഷം ജീവിച്ച് കാഞ്ഞിരപ്പള്ളി രൂപതയുടെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. കോവിഡ് രോഗം സ്ഥിതീകരിച്ച യുവതിയെ കൈവിടാതെ, ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്താണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രി മാതൃകയായത്. ഓഗസ്റ്റ് നാലിന് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടി എത്തിയ വണ്ടിപെരിയാർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചത്തിന്റെ ഭാഗമായി സ്രവപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രോഗിയുടെ ശാരീരിക അവസ്ഥ മോശമായതോടെ മറ്റ് ആശുപത്രിയിലേക്ക് അയച്ചാൽ ആരും സ്വീകരിക്കില്ലെന്ന തിരിച്ചറിവും. ശസ്ത്രക്രിയ മാറ്റിവയ്ക്കാനും കഴിയാത്ത സാഹചര്യത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.മാത്യുവിന്റെ ഉപദേശപ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന തീരുമാനത്തിലെത്തുകയായിരുന്നു ആശുപത്രി അധികൃതര്‍.

കോവിഡ് രോഗിയാണന്നറിഞ്ഞിട്ടും മടികൂടാതെ യുവതിയിൽ ശസ്ത്രക്രിയ നടത്തി, ആൺകുട്ടിയെ പുറത്തെടുക്കാന്‍ സന്നദ്ധരായ മൂന്ന് ഡോക്ടർമാരും നഴ്സുമാരുമടക്കം ഗൈനക്കോളജി വിഭാഗത്തിലെ 24 പേരും ക്വാറന്റൈനിൽ പോകേണ്ടിയും വന്നു, കൂടാതെ ഗൈനോക്കോളജി വിഭാഗം അടക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിഞ്ഞിട്ടും ജീവന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിച്ച് തങ്ങളുടെ ദൗത്യം 100% ആത്മാർത്ഥതയോടെ ചെയ്ത ആശുപത്രി അധികൃതർ പ്രശംസയർഹിക്കുന്നു.

കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾമാരായ ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ്‌ മണംപ്ലാക്കൽ, എസ്.എം.വൈ.എം.ഡയറക്ടർ ഫാ.വർഗീസ് കൊച്ചുപുരക്കൽ, ഫാമിലി അപോസ്റ്റോലൈറ്റ് ഡയറക്ടർ ഫാ.ഫിലിപ്പ് വട്ടയത്തിൽ, രൂപത എസ്.എം.വൈ.എം. ഭാരവഹികളായ ജോമോൻ പൊടിപാറ, സ്‌റ്റെഫി സണ്ണി തുരുത്തിപള്ളി, തോമാച്ചൻ കത്തിലങ്കൽ എന്നിവര്‍ ആശുപത്രിയിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.

ഇതിനൊടുള്ള ആദര സൂചകമായി രൂപതാ എസ്.എം.വൈ.എം. ആശുപത്രിയിലെ ഡയാലിസിസിനെത്തുന്ന പാവപ്പെട്ട രോഗികൾക്കായുള്ള ധനസഹായ പദ്ധതിയുടെ ആദ്യഗഡു നൽകുകയും ചെയ്തു. കൂടാതെ, രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ആശുപത്രി ജീവനക്കാർക്ക് N 95 മാസ്ക്കും, ഫേസ് ഷീൽഡും സൗജന്യമായി നൽകി ആദരിച്ചു. ആശുപത്രി ഡയറക്ടർ ഫാ.സോജി കനാലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ദീപു പുത്തൻപുരക്കൽ, ഡോ.ഇൽഡെഫോൻസ്, ഡോ.ദിവ്യ, സിസ്റ്റർ ലിഡ, സുബിൻ കിഴുകിണ്ടയിൽ എന്നിവർ സന്നിഹിതരായിരുന്നു.

ശസ്ത്രക്രിയയില്‍ പങ്കെടുത്ത് സ്വയം ക്വാറന്റൈനിൽ പോകേണ്ടിവന്ന 24 പേരുടെയും സ്രവപരിശോധനാ ഫലം നെഗറ്റീവായതിന്റെ സന്തോഷത്തിലാണ് ആശുപത്രി അധികാരികളും നാട്ടുകാരും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker