World

ജിഹാദികള്‍ അള്‍ത്താരയില്‍ കൊലപ്പെടുത്തിയ വൈദികന് നീതി…

ജീവപര്യന്തം ഉള്‍പ്പെടെ ശിക്ഷ

അനില്‍ ജോസഫ്

പാരിസ് : തീവ്രവാദികള്‍ അള്‍ത്താരയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ 85-കാരനായ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതന്‍ ജാക്വസ് ഹാമലിനെ കൊലപ്പെടുത്തയവരുള്‍പ്പെടെ 4 പേരെ ശിക്ഷിച്ച് പാരീസിലെ പ്രത്യേക കേടതി വിധി പ്രസ്താവിച്ചു.

യാസിന്‍ സെബൈഹി, ഫരീദ് ഖേലിലിന, ജീന്‍-ഫിലിപ്പ് ജീന്‍ ലൂയിസ്, ഫ്രഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിയായ റാച്ചിദ് കാസിം എന്നിവര്‍ക്കെതിരെയാണ് കേടതിയുടെ വിധി. കൊലയാളികളില്‍ ഒരാള്‍ക്ക് ജീവപര്യന്തവും മറ്റുളളവര്‍ക്ക് യഥാക്രമം 13, 10, 8 വര്‍ഷം കഠിന തടവുമാണ് വിധിച്ചിട്ടുളളത്. ഇതില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ജിഹാദിയായ റാച്ചിദ് കാസിം കോടതിയില്‍ ഹാജരായില്ല. ഇയാള്‍ ഇറാഖില്‍ 2017 ല്‍ നടന്ന ട്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടതായും വിവരമുണ്ട്.

റൂവന്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലെബ്രൂണ്‍ വിധിയെ സ്വാഗതം ചെയ്യുകയും ജുഡീഷ്യറിയോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

2016-ല്‍, വത്തിക്കാനില്‍ ഫ്രാന്‍സിസ്പാപ്പ മരണമടഞ്ഞ വൈദികന് വേണ്ടി അര്‍പ്പിച്ച അനുസ്മരണ ദിവ്യബലി മദ്ധ്യേ ക്രിസ്തുവിന്‍റെ രക്തസാക്ഷിയെന്ന് വൈദികനെന്ന് അഭിസംബോധന ചെയ്യ്തിരുന്നു. 2017-ല്‍ ആര്‍ച്ച് ബിഷപ്പ് ലെബ്രൂണ്‍ ഫാദര്‍ ഹാമലിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുളള നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

2016 ജൂലൈ 26 ന് വടക്കന്‍ ഫ്രാന്‍സിലെ നേര്‍ട്രഡാമിലെ സെന്‍റ് എറ്റിയെന്‍ ഡു റൂവ്റേയി പളളിയില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നതിനിടെയാണ് ഫാദര്‍ ഹാമലിനെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ ബന്ദിയാക്കി കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഫാ. ഹാമലിന്‍റെ മൃതദേഹത്തില്‍ 18 മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പേലീസ് റിപ്പേര്‍ട്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker