Kerala

ജനുവരി 26 സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെ.സി.വൈ.എം.

ജനുവരി 26 സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെ.സി.വൈ.എം.

സ്വന്തം ലേഖകൻ

എറണാകുളം: രാജ്യത്തിന്റെ അഖണ്ഡതയും, മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ട് വന്ന പൗരത്വഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായും കെസിവൈഎം സംസ്ഥാന സമിതി ജനുവരി 26 റിപബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെസിവൈഎം സംസ്ഥാന സമിതിക്കുവേണ്ടി ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ അറിയിച്ചു.

അന്നേ ദിനം കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ദേവാലയങ്ങളിലും കെ.സി.വൈ.എം. യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളേയും വിശ്വാസികളെയും ഉൾപ്പെടുത്തി ദേശീയ പതാക ഉയർത്തുകയും, ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. കഴിയുന്ന ഇടങ്ങളിലെല്ലാം ബോധവത്കര റാലികൾ നടത്തുകയും ചെയ്യേണ്ടതാണെന്ന് സംസ്ഥാന സമിതി ആഹ്വനം ചെയ്യുന്നുണ്ട്.

കൂടാതെ, രൂപതാ സമിതിയുടെ നേതൃത്വത്തിൽ ഏതെങ്കിലും പ്രധാന കേന്ദ്രത്തിൽ പൊതുപരിപാടി സംഘടിപ്പിക്കുന്നതും ഉചിതമായിരിക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു. ഭരണഘടന മൂല്യങ്ങളെ തകർക്കുന്നതീനുള്ള നീക്കങ്ങളെ നമുക്ക് ഒറ്റകെട്ടായി നേരിടാമെന്ന ആഹ്വാനവുമായി എല്ലാ ഇടവകളിലും ഭരണഘടനാ സംരക്ഷണ ദിനം സമുചിതമായി ആചരിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ രൂപതാ സമിതികൾ ചെയ്യണമെന്ന് സംസ്ഥാന സമിതി ഓർമ്മിപ്പിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker