ജനുവരി 26-ന് റിപ്പബ്ലിക്ക് ദിനത്തിൽ എല്ലാ ഇടവകകളിലും ഭരണഘടനാ സംരക്ഷണ യോഗങ്ങൾ
KRLCC ആഹ്വാനമനുസരിച്ച് കേരളത്തിലെ എല്ലാ ഇടവകകളിലും...
സ്വന്തം ലേഖകൻ
എറണാകുളം: ജനുവരി 26-റിപ്പബ്ലിക് ദിനത്തിൽ എല്ലാ ഇടവകകളിലും കെ.എൽ.സി.എ.യുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ യോഗങ്ങൾ നടത്താൻ കെ.എൽ.സി.എ. സംസ്ഥാന സമിതിയുടെ ആഹ്വാനം. KRLCC ആഹ്വാനമനുസരിച്ച് കേരളത്തിലെ എല്ലാ ഇടവകകളിലും, യൂണിറ്റുകളിലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടനാ സംരക്ഷണം നിലപാടുകൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് സമുദായ അംഗങ്ങളോട് കെ.എൽ.സി.എ. സംസ്ഥാന സമിതി.
കെ.എൽ.സി.എ. നേതാക്കൾ മുൻകൈയെടുത്ത് ചെയ്യേണ്ടത്:
1) ഇതോടനുബന്ധിച്ച് എല്ലാ സമുദായാംഗങ്ങളെയും / ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട്, ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ സംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കണം.
2) രാജ്യത്തിന്റെ ഭരണഘടനയെപ്പറ്റിയും ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും ബോധവൽക്കരണം നൽകണം.
3) അതോടൊപ്പം സാധിക്കുന്ന യൂണിറ്റുകളിൽ ജനുവരി 30-ന് ഗാന്ധി രക്തസാക്ഷിദിനം പ്രാർഥനാ ദിനമായി ആചരിക്കണം.