Kerala

ചർച്ച് ബിൽ – ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യതിലേക്കുള്ള കടന്നു കയറ്റം; കെ.സി.വൈ.എം. ആലപ്പുഴ രൂപത

ജോസ് മാർട്ടിൻ

ആലപ്പുഴ: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 26-ന്റെ ലംഘനമാണ് ചർച്ച് ബില്ലെന്ന് യുവജ്യോതി കെ.സി.വൈ.എം. ന്റെ ആലപ്പുഴ രുപതാ പ്രസിഡന്റ് ശ്രീ.എം.ജെ. ഇമ്മാനുവൽ ആരോപിച്ചു. ഭരണഘടന വിരുദ്ധവും ഭരണഘടനയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മത നിരപേക്ഷതയ്ക്ക് എതിരായതും, സഭ സ്വത്തുക്കളും സ്ഥാപനങ്ങളും സർക്കാരിന്റെ നിയന്തരണത്തിൽ കൊണ്ടവരിക എന്ന ഗൂഢ ലക്ഷ്യവുമാണ് ഈ ബിൽ. അതിനാൽ, ഈ ബില്ലിനെ അതിന്റെ പൂർണ്ണതയിൽ തന്നെ വിശ്വാസി സമൂഹം ഒറ്റകെട്ടായി എതിർക്കണമെന്നും യുവജ്യോതി കെ.സി.വൈ.എം. ആവശ്യപ്പെട്ടു.

മത ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ള സർക്കാരിന്റെ ഇങ്ങനെയുള്ള നടപടികൾ അപലപനീയമാണെന്ന് രൂപത ഡയറക്ടറും ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴ സ്വാഗത സംഘം ചെയർമാനുമായ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ പറഞ്ഞു.

ഇതിനെതിരെയുള്ള പ്രതിക്ഷേധ പരിപാടികൾ രൂപത തലത്തിൽ സംഘടിപ്പിക്കുമെന്നും, അതിന്റെ ഭാഗമായി സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ഇ- കാറ്റ് ക്യാമ്പയ്നിൽ എല്ലാ വിശ്വാസ സമൂഹവും ഒറ്റകെട്ടായി പങ്കെടുത്തു.

മാർച്ച് 3-നും 6-നും ഇടയിൽ 5 ലക്ഷം വിയോജന ഈ മെയിലുകൾ lawreformskerala@gmail.com എന്ന മെയിലിലേക്ക് അയക്കുന്നതിൽ പങ്കാളികൾ ആവണമെന്നും എം.ജെ.ഇമ്മാനുവൽ ആഹ്വാനം ചെയ്തു.

ജനറൽ സെക്രട്ടറി ശ്രീ. പോൾ ആന്റണി പുന്നയ്ക്കൽ, വൈസ് പ്രസിഡന്റമാരായ കെവിൻ ജൂഡ്, മേരി അനില, ജോ.സെക്രട്ടറിമാരായ അഡ്രിൻ ജോസഫ്, അമല ഔസേഫ്, ഖജാൻജി കിരൺ ആൽബിൻ എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker