ചെല്ലാനത്തെത്തിയ കളക്ടറെ തീരദേശവാസികള്‍ തടഞ്ഞ് തിരിച്ചയച്ചു; പിന്നാലെ സ്ഥലംമാറ്റവും
ചെല്ലാനത്തെത്തിയ കളക്ടറെ തീരദേശവാസികള്‍ തടഞ്ഞ് തിരിച്ചയച്ചു; പിന്നാലെ സ്ഥലംമാറ്റവും
അനിൽ ജോസഫ്
കൊച്ചി: രൂക്ഷമായ കടലാക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ചെല്ലാനം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ മുഹമ്മദ് സമീറുളളയെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പ്രദേശത്ത് മൂന്ന് ദിവസമായി ശക്തമായ കടലാക്രമണം ഉണ്ടായിട്ടും മൂന്നാം ദിനമാണ് കളക്ടര്‍ പ്രദേശം സന്ദര്‍ശിക്കാനെത്തിയത്. കൂടാതെ, കഴിഞ്ഞ ദിവസം ചര്‍ച്ചക്കെയവരെ അപമാനിക്കുന്ന രീതിയില്‍ ഇറക്കി വിട്ടിരുന്നു. ഇതിന്‍റെയെല്ലാം പ്രതിഷേധമായാണ് ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ കളക്ടറെ തടഞ്ഞത്.
ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തയാള്‍ എന്തിനാണ് ഞങ്ങളുടെ സ്ഥലം സന്ദര്‍ശിക്കുന്നത്, എന്ന് ഉച്ചത്തില്‍ നാട്ടുകാര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരസംരക്ഷണ സമിതിയും നാട്ടുകാരും കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജില്ലാഭരണകൂടവും കളക്ടറും അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. പ്രതിഷേധം കടുത്തതോടെ പോലീസിന്‍റെ സഹായത്തോടെ കളക്ടര്‍ സ്ഥലം വിടുകയായിരുന്നു.
ചെല്ലാനം മേഖലയില്‍ മാത്രം 400 ഓളം വീടുകളിലാണ് കടല്‍ജലം കയറിയത്. അതേസമയം ഇന്നലെ വൈകിട്ടോടെ കളക്ടര്‍ മുഹമ്മദ് സമീറുളളയെ മാറ്റികൊണ്ടുളള ഉത്തരവിറങ്ങി.
ആലപ്പുഴ കളക്ടറായിലരുന്ന സുഹാസാണ് എറണാകുളത്തെ പുതിയ കളക്ടര്‍. മുഹമ്മദ് സമീറുളളയെ ജി.എസ്.ടി. അഡീഷണന്‍ കമ്മിഷറായാണ് മാറ്റി നിയമിച്ചത്.