Kerala
ചെല്ലാനത്ത് താല്കാലിക കടൽഭിത്തി നിർമ്മാണത്തിന് മണൽചാക്ക് നിറയ്ക്കലിൽ പങ്കുചേർന്ന് കെ.എൽ.സി.ഡബ്ല്യു.എ. സംസ്ഥാന സമിതി

സ്വന്തം ലേഖകൻ
ചെല്ലാനം: ചെല്ലാനത്ത് താല്കാലിക കടൽഭിത്തി നിർമ്മാണത്തിന് മണൽചാക്ക് നിറയ്ക്കലിൽ പങ്കുചേർന്ന് കെ.എൽ.സി.ഡബ്ല്യു.എ. സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതി അംഗങ്ങൾ ചെല്ലാനം തീരദേശ മേഖല സന്ദർശിച്ച് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം നേരിട്ടു മനസ്സിലാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസ ആന്റിൽസിന്റ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സന്ദർശനം.
ദുരിതമനുഭവിക്കുന്നവരെ നേരിൽ കണ്ടശേഷം താല്കാലിക ആശ്വാസമായ കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള മണൽചാക്ക് നിറയ്ക്കലിലും അവർ സജീവമായി പങ്കുകൊണ്ടു.
കൊച്ചി രൂപത പ്രസിഡന്റ് ശ്രീമതി മെറ്റിൽഡ മൈക്കിൾ കെ.എൽ.സി.ഡബ്ല്യു.എ. യെ പ്രതിനിധീകരിച്ച് സംസാരിച്ചു. താൽകാലികമായ ആശ്വാസത്തെക്കാളുപരി ശാസ്ത്രര്യമായ രീതിയിൽ കടൽ ഭിത്തികൾ നിർമ്മിച്ച് ശാശ്വതപരിഹാരം ലഭ്യമാകുന്നതും കാത്തിരിക്കുകയാണ് ചെല്ലാനത്തുകാർ.