ചെല്ലാനത്ത് അതിജീനത്തിന്റെ കടൽ സമാധി സമരം
തീരദേശവാസികളോടുള്ള അവഗണനക്കെതിരെ ചെല്ലാനം ഗോണ്ടുപറമ്പ് കടൽ തീരത്ത് 33 സ്ത്രീകൾ 'കടൽ സമാധി സമരം' നടത്തി...
ജയൻ കുന്നേൽ
ചെല്ലാനം – കൊച്ചി: കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ തീരദേശവാസികളോടുള്ള അവഗണനക്കെതിരെ ചെല്ലാനം ഗോണ്ടുപറമ്പ് കടൽ തീരത്ത് 33 സ്ത്രീകൾ ‘കടൽ സമാധി സമരം’ നടത്തി പ്രധിഷേധിച്ചു. ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നിരാഹാര സമരത്തിന്റെ 333-Ɔο ദിവസമായ 24-09-2020-ന് ചെല്ലാനം ഗോണ്ടുപറമ്പ് കടൽ തീരത്ത് നൂറുകണക്കിന് സമര പോരാളികൾ എത്തിച്ചേരുകയും, 33 സ്ത്രീകൾ ‘കടൽ സമാധി സമരം’ നടത്തുകയും ചെയ്തു. ഉത്ഘാടനം മത്സ്യ തൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഷിജി തയ്യിൽ നിർവഹിച്ചു.
ഫാ.തോമസ് ചുള്ളിക്കലിൽ പ്രാർത്ഥനാ സന്ദേശം നൽ കി. സമിതി ചെയർ പേഴ്സൺ മറിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. സമര സമിതി വർക്കിംഗ് ചെയർ പേഴ്സൺ ജയൻ കുന്നേൽ, ജനറൽ കൺവീനർ ജോസഫ് അറക്കൽ, വൈസ് പ്രസിഡന്റ് ബാബു പള്ളിപ്പറമ്പിൽ, ബെന്നോ പടിഞ്ഞാറേവീട്ടിൽ, വി.ടി.സെബാസ്റ്റ്യൻ, അന്റോജി കളത്തിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
ശക്തമായ പോലീസ് സന്നഹവും, ഫയർ ഫോഴ്സ് സേനയും സ്ഥലത്തു തമ്പടിച്ചിരുന്നു. തീരദേശത്തെ ഇടവകയിൽ നിന്നുള്ള വൈദീകരുടെ സാനിധ്യം സമരത്തിന് ഏറെ ഊർജം പകർന്നു. നൂറു കണക്കിന് സ്ത്രീകളും പുരുഷന്മാരും കടലിലേക്ക് ഇറങ്ങി സമരത്തിന് പിന്തുണയും നൽകി.