Kerala
ചെല്ലാനത്തിന്റെ സുരക്ഷ ഉറപ്പാക്കണം; കെ.സി.ബി.സി.
ഉചിതമായ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും കെ.സി.ബി.സി...
ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി.). സുസ്ഥിരമായ സുരക്ഷയും, വികസനവും ഉണ്ടാകണമെന്നതാണ് ആവശ്യമെന്നും, ചെല്ലാനത്തിന്റെ അടിയന്തിര ആവശ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ടെന്നും കെ.സി ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറാൾ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി അറിയിച്ചു.
അതോടൊപ്പം പ്രതിപക്ഷ നേതാവായി നിയമിക്കപ്പെട്ട വി.ഡി.സതീശന്റെ പിന്തുണയേയും, ചെല്ലാനത്തെ കുഫോസ് ദത്തെടുക്കുമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനയെയും ഒരുപോലെ സ്വാഗതം ചെയ്യുന്നുവെന്നും; അതേസമയം, ജനങ്ങളുടെ സുരക്ഷയും കടലോര പ്രദേശത്തിന്റെ വികസനവും കണക്കിലെടുത്ത് ഉചിതമായ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം