Kerala

ചെല്ലാനം കടലോര ജനതയ്ക്ക് ആശ്വാസവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന സംഘടനയായ സഹൃദയ

ഭക്ഷ്യവസ്തുക്കളടക്കം അഞ്ച് ടണ്‍ നിത്യോപയോഗ സാധനങ്ങളും, സാമ്പത്തിക സഹായവുമാണ് സഹൃദയ എത്തിച്ചത്...

ജോസ് മാർട്ടിൻ

എറണാകുളം: കടല്‍ക്ഷോഭവും കോവിഡും ഇരട്ട ദുരിതം വിതച്ച ചെല്ലാനം കടലോര ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. ഭക്ഷ്യവസ്തുക്കളടക്കം അഞ്ച് ടണ്‍ നിത്യോപയോഗ സാധനങ്ങളും, സാമ്പത്തിക സഹായവുമാണ് സഹൃദയ ചെല്ലാനത്ത് എത്തിച്ചത്.

പോലീസിന്റെ അമൃതം പദ്ധതിയുടെയും, കൊച്ചി-ആലപ്പുഴ രൂപതകളുടെ സാമൂഹിക സേവന വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് അവശ്യസാധനങ്ങളുടെ വിതരണം നടത്തുന്നത്. കണ്ണമാലി പോലീസ് തയ്യാറാക്കിയ ലിസ്റ്റിൽപ്പെട്ട ആയിരം ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.

ഭക്ഷ്യവസ്തുക്കളുമായി പോയ വാഹനങ്ങള്‍ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.പീറ്റര്‍ തിരുതനത്തില്‍, ഫാ.ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളും, സാമ്പത്തികവും സമാഹരിച്ച്‌ വിതരണം ചെയ്തത്. ഇതോടൊപ്പം മൂവായിരം മാസ്‌കുകളും കൈമാറിയിട്ടുണ്ട്.

പടമുകള്‍, കടവന്ത്ര, തൃപ്പൂണിത്തുറ, ഇളങ്കുളം ഇടവകകളില്‍ നിന്നാണ് ഇവ സമാഹരിച്ചിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും സഹൃദയ ഭാരവാഹികള്‍ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker