
പെരുങ്കടവിള: പെരുങ്കടവിള ഫൊറോനായിൽ ചെമ്പൂർ ഇടവകയിൽ വലിയവിളപ്പുറം കുരിശടിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു നടത്തിയ ആഘോഷത്തിൽ മാരായമുട്ടം ഇടവക വികാരി ഫാദർ ഷാജു സെബാസ്റ്റ്യൻ മുഖ്യ കാർമികത്വം വഹിച്ചു.
കൃപയുടെ മധ്യസ്ഥയും വിശുദ്ധിയുടെയും മാതൃകയുമാണ് പരിശുദ്ധ കന്യകാ മറിയം എന്നും ദൈവ കൃപയും ജീവിത വിശുദ്ധിയുമാണ് ഓരോരുത്തരും നേടേണ്ടതെന്നും ഈഴക്കോട് ഇടവക വികാരി ഫാദർ എ. എസ്. പോൾ വചന സന്ദേശത്തിൽ പറഞ്ഞു.
പെരുങ്കടവിള ഫൊറോനാ വികാരിയും ചെമ്പൂർ ഇടവക വികാരിയുമായ ഫാദർ കെ. ജെ. വിൻസെന്റ് തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. വെറീനറി കോൺവെന്റ് സിസ്റ്റേഴ്, സത്യനേശൻ ഉപദേശി, രൂപതാ ആനിമേറ്റർ ജോഫ്രി, ശുശ്രൂഷ കോ- ഓർഡിനേറ്റർ വിനോദ് എൽ. ഡി., കൗൺസിൽ സെക്രട്ടറി ജെയിംസ്, ജോൺ ടി തുടങ്ങിയവരും നൂറു കണക്കിന് വിശ്വാസികളും സംബന്ധിച്ചു.