അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ ചിലമ്പറ സെന്‍റ് പോള്‍സ് ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഈശോ സഭ വൈദികരുടെ നേതൃത്വത്തിലെ ആദ്യകാല പ്രവർത്തനങ്ങൾ ഇടവകയുടെ വളർച്ചയ്ക്ക് നാഴികക്കല്ലായി. ഫാ.അലോഷ്യസാണ് ആദ്യ ദേവാലയത്തിന്‍റെ സ്ഥാപകന്‍. നിലവിലെ ഇടവക വികാരി ഫാ.ആല്‍ബി മുല്ലോത്തിന്‍റെ നേതൃതിലാണ് പുതിയ ദേവാലയം പണിപൂര്‍ത്തീകരിച്ചത്.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, പെരുങ്കടവിള ഫൊറോന വികാരി ഫാ.ഷാജു സെബാസ്റ്റ്യന്‍, പാറശാല ഫൊറോന വികാരി ഫാ.ജോസഫ് അനില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.