ചിത്രഭംഗിയിലും രൂപകല്‍പ്പനയിലും മികവുറ്റ നെയ്യാറ്റിന്‍കര രൂപതയിലെ വട്ടവിള സെന്റ് യാക്കോബ് ശ്ലീഹാ ദേവാലയം ആശീര്‍വദിച്ചു
ചിത്രഭംഗിയിലും രൂപകല്‍പ്പനയിലും മികവുറ്റ നെയ്യാറ്റിന്‍കര രൂപതയിലെ വട്ടവിള സെന്റ് യാക്കോബ് ശ്ലീഹാ ദേവാലയം ആശീര്‍വദിച്ചു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ചിത്രഭംഗിയിലും രൂപകല്‍പ്പനയിലും വ്യത്യസ്തത പുലര്‍ത്തുന്ന വട്ടവിള സെന്റ് യാക്കോബ് ശ്ലീഹാ ദേവാലയം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ച് നാടിന് സമര്‍പ്പിച്ചു.
അള്‍ത്താര മുതല്‍ കുരിശിന്റെ വഴി പാതകള്‍വരെ വ്യത്യസ്തത ശൈലിയില്‍ പൂര്‍ത്തീകരിച്ച ദേവാലയം വിശ്വാസി സമൂഹത്തെയും അതഭുതപ്പെടുത്തിയാണ് വട്ടവിളയില്‍ തലഉയര്‍ത്തി നില്‍ക്കുന്നത്. 500 ലധികം കുടുംബങ്ങളുളള ദേവാലയം കഴിഞ്ഞ 5 വര്‍ഷത്തെ കഠിന പ്രയത്നത്തില്‍ ഇടവക വികാരി ഫാ.ജോണ്‍ബോസ്കോയുടെ അക്ഷീണമായ പ്രവര്‍ത്തനത്തിനൊടുവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
മനോഹരമായ കൊടിമരവും ചുറ്റുമതിലുള്‍പ്പെടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇനിയും ചെറിയ രീതിയിലുള്ള പണികള്‍ പൂർത്തീകരിക്കപ്പെടണമെങ്കിലും ബിഷപ്പ് നല്‍കിയ ദിവസം തന്നെ ആശീര്‍വാദകര്‍മ്മം നടത്തുകയായിരുന്നു. പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ സാനിധ്യത്തിലാണ് ആശീര്‍വാദകര്‍മ്മങ്ങള്‍ നടന്നത്.