ചാരവും കണ്ണീരും
'കണ്ണീർ' നോമ്പുകാല പരിശീലനത്തിനായി പ്രവേശിക്കേണ്ട മരുഭൂമിയുടെ പ്രതീകമാണ്...

നമ്മളെല്ലാം ചിലപ്പോൾ ചാരം പൂശുകയോ ചാരത്തിൽ ഇരിക്കുകയോ ചെയ്യണമെന്ന് പല മതങ്ങളിലും മിത്തുകളിലും പുരാണ കഥകളിലും നാം കാണാറുണ്ട്. നോമ്പുകാലം നമുക്ക് ചാരത്തിൽ ഇരിക്കുവാനുള്ള സമയമാണ്; ചാരമോ പുതു ജീവന്റെ വരവേൽപ്പിനുള്ള നിശബ്ദമായ പ്രതീകവും.
നാം നിഷേധിക്കുകയോ നേരിടാൻ വിസമ്മതിക്കുകയോ ചെയ്യുന്ന അസൂയ, കോപം, ആസക്തികൾ, ഫാന്റസികൾ, വേദനകൾ, സംശയങ്ങൾ എന്നിവ നമ്മുടെ ആന്തരിക അരാജകത്വത്തെ പരാമർശിക്കുന്ന വസ്തുതകളാണ്. വ്യക്തിജീവിതത്തിലെ ആദ്ധ്യാത്മിക മരുഭൂമിയിലെ സാത്താനും വന്യമൃഗങ്ങളുമായി ഇവയെ പരിഗണിക്കാവുന്നതാണ്.
നമ്മുടെ കണ്ണുനീരും സമുദ്ര ജലവും ഉപ്പുവെള്ളമാണ്. ജീവജാലങ്ങളുടെ ഉത്ഭവം സമുദ്രത്തിൽ നിന്ന് ആയതിനാൽ കണ്ണുനീർ നമ്മെ ജീവന്റെ ഉൽഭവവുമായി ബന്ധിപ്പിക്കുന്നു. അതിനാൽ ‘കണ്ണീർ’ നോമ്പുകാല പരിശീലനമായി പ്രവേശിക്കേണ്ട മരുഭൂമിയുടെ പ്രതീകമായി മാറുന്നു.
തുടർന്ന് കാണുവാൻ വീഡിയോ കാണാം:
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക