ചരിത്ര നിമിഷം ഫ്രാന്‍സിസ് പാപ്പ ഉക്രെയ്നെയും റഷ്യയെയും പരിശുദ്ധ മാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ചു
ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ ബിഷപ്പുമാരുമായും സമര്‍പ്പണ പ്രാര്‍ഥനയില്‍ ഒന്നുചേര്‍ന്നു
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : യുദ്ധത്തിന്‍റെ ഭീതിജനകമായ ദിവസങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ഉക്രെയ്നെയും റഷ്യയെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ചരിത്രത്തിലേക്ക് ഇടം പിടിച്ച മണിക്കൂറില്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി. ഭയാനകമായ യുദ്ധത്തിനിടയില്‍ റഷ്യയെയും ഉക്രെയ്നെയും മാതാവിന് സമര്‍പ്പിച്ചതിലൂടെ ലോകത്താകാമാനം സമാധാന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
ഇന്നലെ വൈകുന്നേരം സെന്‍റ് പിറ്റേഴ്സ് ബസലിക്കയില്‍ ഇന്ത്യന്‍ സമയം 9.25 ന് ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ അര്‍ദ്ധരാത്രി പതിനൊന്നേകാലുവരെ നീണ്ടു. ലോകം മുഴുവനും ഉറ്റു നോക്കിയ പ്രാര്‍ഥനയില്‍ ജനലക്ഷങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കെടുത്തത്.
വത്തിക്കനില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ തന്നെ പോര്‍ച്ചുഗലിലെ ഔവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ ബിഷപ്പുമാരുമായും സമര്‍പ്പണ പ്രാര്‍ഥനയില്‍ ഒന്നുചേര്‍ന്നു.
പരിശുദ്ധ മാതാവിന്‍റെ വിമല ഹൃദയ സമര്‍പ്പണ വേളയില്‍മാനുഷ്യ രാശിയുടെ പാപമോചനത്തിനായുളള ആവശ്യകതയെക്കുറിച്ചും സമര്‍പ്പണത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.
സമര്‍പ്പണ പ്രാര്‍ഥന പുതുക്കുന്നതിലൂടെ സഭയെയും മുഴുവനും മനുഷ്യരാശിയെയും, പ്രത്യേകിച്ച് റഷ്യയെയും ഉക്രെയ്നെയും, പരിശുദ്ധമാതാവിന്‍റെ വിമലഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുകയാണ് ലക്ഷ്യമെന്ന് പാപ്പ വ്യക്തമാക്കി.
ഇതൊരു മാന്ത്രിക സൂത്രവാക്യമല്ല, മറിച്ച് ഒരു ആത്മീയ പ്രവൃത്തിയാണ്. നമ്മുടെ ലോകത്തെ ഭീഷണിപ്പെടുത്തുന്ന ഈ ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിന്‍റെ കഷ്ടപ്പാടുകള്‍ക്കിടയില്‍, അവരെ പരിശുദ്ധ മ്മയിലേക്ക് തിരിയുകയും അവരുടെ എല്ലാ ഭയങ്ങളും വേദനകളും അവളുടെ ഹൃദയത്തി നിന്ന് മാറ്റി സ്വയം അവരെ വിശുദ്ധീകരിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.
‘രക്ഷയുടെയും സമാധാനത്തിന്‍റെയും’ ഒരു പുതിയ കഥ ആരംഭിച്ച് ചരിത്രം മാറ്റാന്‍ ദൈവം കന്യാമറിയത്തെ തിരഞ്ഞെടുത്തുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.
‘ലോകം മാറണമെങ്കില്‍ ആദ്യം നമ്മുടെ ഹൃദയം മാറണം.
സമര്‍പ്പണ പ്രാര്‍ഥനക്കിടെ വൈദികനില്‍ നിന്നും കുമ്പസാരം സ്വീകരിച്ച പാപ്പ
കുമ്പസാരം സന്തോഷത്തിന്‍റെ കുദാശയാണെന്നും അനുതപിക്കുന്ന ഹൃദയത്തോടെ അനുരജ്ഞനത്തിന്‍റെ കൂദാശ സ്വീകരിക്കുമ്പോളാണ് ദൈവം കൂടുതല്‍ നമ്മിലേക്ക് വരുന്നതെന്ന് വ്യക്തമാക്കി.
ഉക്രെയ്ന്‍ റഷ്യന്‍ ഭാഷകളിലെ പരിഭാഷകള്‍ ഉള്‍പ്പെടെ 10 ഭാഷകളില്‍ വത്തിക്കാനില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ വത്തിക്കാന്‍ ന്യൂസ് തത്സമയ സംപ്രേഷണം നടത്തിയിരുന്നു.