ചരിത്ര താളുകളിൽ ഇടം നേടി കോട്ടപ്പുറം രൂപതയിൽ ‘ഇവാൻഗലിയോൻ- 2024’
ജോസ് മാർട്ടിൻ
കോട്ടപ്പുറം: രണ്ടായിരാതോളം കുട്ടികളും, മതബോധന അദ്ധ്യാപകരും ചേർന്ന് അവരവരുടെ സ്വന്തം കൈപ്പടകളിൽ വിശുദ്ധ മർക്കോസിന്റെ സുവിശേഷം എഴുതി ആഗോള കത്തോലിക്കാ സഭാ ചരിത്ര താളുകളിൽ ഇടംനേടി. കോട്ടപ്പുറം രൂപതാ മതബോധന കേന്ദ്രവും ബൈബിൾ അപ്പോസ്തലേറ്റും ചേർന്നു നടത്തിയ “ഇവാൻഗലിയോൻ 2024” ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞു മാതാ ബസിലിക്കയിൽ
കോട്ടപുറം രൂപതാ നിയുക്ത മെത്രാനും, ബസിലിക്ക ഇടവകാംഗവുമായ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിൽ ഒത്തു ചേർന്ന സുവിശേഷ പകർത്തിയെഴുത്തുകാർ മതബോധന ഡയറക്ടർ ഫാ.ജോയി സ്രാമ്പിക്കലിന്റെയും ബസിലിക്ക റെക്ടർ ഫാ.ബെഞ്ചമിൻ ജൈജുവിന്റേയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടേയും, നിശ്ചല ദൃശ്യങ്ങളുടേയും അകമ്പടിയോടെ അവർ രചിച്ച ബൈബിൾ വഹിച്ചു കൊണ്ട് ബസിലിക്ക ദേവാലയത്തിൽ എത്തി മാതാവിന് സമർപ്പിച്ചു.
രൂപതാ ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ.നോയൽ കുരിശിങ്കലും അസ്സോസ്സിയേറ്റ് ഡയറക്ടർ ഫാ. ജിന്റോ വലിയവീട്ടിൽ എന്നിവരും മഞ്ഞു മാതാ ബസിലിക്ക സഹവികാരിമാരായ ഫാ.ടോണി പിൻ ഹീറോ ഫാബിയോൺ, ഫാ.സിജോ വേലിക്കകത്തോട്ട്, മറ്റ് ഒട്ടനവധി സന്യസ്തരും, അല്മായരും ശുശ്രൂഷകളിൽ പങ്കെടുത്തുവെന്ന് കോട്ടപ്പുറം രൂപതാ പി.ആർ.ഒ. ഫാ.റോക്കി റോബി അറിയിച്ചു.