Diocese
‘ഗ്രീൻ കേരള 2018’ കെ.എൽ.സി.എ. കട്ടക്കോട് സോണലിന്റെ പരിസ്ഥിതിദിനാഘോഷം
'ഗ്രീൻ കേരള 2018' കെ.എൽ.സി.എ. കട്ടക്കോട് സോണലിന്റെ പരിസ്ഥിതിദിനാഘോഷം
പ്രിൻസ് കുരുവിൻമുകൾ
കട്ടക്കോട്: കട്ടയ്ക്കോട് കെ.എൽ.സി.എ.സോണലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ‘ഗ്രീൻ കേരള 2018’ എന്ന പേരിൽ വ്യത്യസ്തമാക്കി.
കട്ടക്കോട് ഫൊറോന വികാരി റവ. ഫാ.റോബർട്ട് വിൻസന്റ് സംരംഭം ഉദ്ഘാടനം ചെയ്തു. ‘ഗ്രീൻ കേരള 2018’ നാടിന്റെ അനുഭവമാക്കിമാറ്റുവാൻ ഓരോ കെ.എൽ.സി.എ. അംഗവും പ്രതിജ്ഞാ ബദ്ധരാണെന്ന് ഫാ.റോബർട്ട് വിൻസെന്റ് ഓർമിപ്പിച്ചു. ഇത് ഇന്ന്, ഇവിടെ അവസാനിക്കേണ്ട പദ്ധതി അല്ല മറിച്ച് ഇതിന്റെ കാര്യക്ഷമമായ തുടർച്ചയും പൂർത്തികരണവും ഉണ്ടാകണമെന്നും, അതിന് കെ.എൽ.സി.എ.അംഗങ്ങൾക്ക് ഉത്തരവാദിത്ത്വം ഉണ്ടെന്നും ഉദ്‌ബോധിപ്പിച്ചു.
സോണൽ പ്രസിഡന്റ് ഫെലിക്സ് മുഖ്യസന്ദേശം നൽകി. ഫാ. രാജേഷ്, കെ.എൽ.സി.എ. നേതാക്കളായ ഷിബു തോമസ്, കിരൺകുമാർ, ഗോപകുമാർ എന്നിവർ ചേർന്ന് വൃക്ഷതൈ നടുകയും, വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.