ഗോദാവരി നദിയില്‍ മുങ്ങികാണാതായ ടോണിയച്ചന്‍റെ മൃതദേഹം ലഭിച്ചു
ഇന്നലെ അര്‍ദ്ധ രാത്രി 11.30 തോടെയാണ് ഫാ.ടോണി സൈമന്‍റെ മൃതദേഹം ലഭിച്ചത്.
സ്വന്തം ലേഖകന്‍
കോട്ടയം : ഗേദാവരി നദിയില്‍ മുങ്ങി കാണാതായ ഫോ.ടോണി സൈമന്‍റെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ അര്‍ദ്ധ രാത്രി 11.30 തോടെയാണ് ഫാ.ടോണി സൈമന്‍റെ മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ നദിയില്‍ ഒഴുക്കില്‍പെട്ട പത്തനംതിട്ട സ്വദേശി ബ്രദര്‍ ബിജോ തോമസിനെ രക്ഷിക്കുന്നതിനിടെയാണ് ഫാ.ടോണി മുങ്ങി താണത്. തിങ്കളാഴ്ച ബ്രദര്‍ ബിജോയുടെ മൃതദേഹം ലഭിച്ചെങ്കിലും നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ടോണിയച്ചന്‍റെ മൃതദേഹം ലഭിക്കുന്നത്.
കോട്ടയം കൈപ്പുഴ സെന്‍റ് ജോര്‍ജ് വി.എച്ച്.എസ്.എസിലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്‍റെ മകനാണ് ഫാ.ടോണി സൈമണ്‍. 2006 ലാണ് ഫാ. ടോണി സെമിനാരിയില്‍ ചേരുത്. 2019 ല്‍ അച്ചന്‍ നിത്യവൃദവാഗ്ദാനം നടത്തി. കോട്ടയം അതിരൂപതയിലെ സെന്‍റ് ജോര്‍ജ്ജ് കൈപ്പുഴ ഇടവകയില്‍ പുല്ലാട്ട്’്കാലായില്‍ സൈമണ്‍ പുല്ലാടന്‍റെയും മറിയാമ്മസൈമന്‍റെയും നാല്മക്കളില്‍ മൂന്നാമത്തെ മകനായാണ് ഫാ.ടോണി.
2019 നവംബര്‍ 18 നായിരുന്നു ടോണിയച്ചന്‍റെ പൗരോഹിത്യ സ്വീകരണം. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ടോണിയച്ചച്ചന്‍റെ മൃതസംസ്ക്കാര ശുശ്രൂഷ നിശ്ചയിച്ചിരിക്കുന്നത്. വൈദികനൊപ്പം നദിയില്‍ മുങ്ങി മരിച്ച വൈദിക വിദ്യാര്‍ഥി ബ്രദര്‍ ബിജോയുടെ മൃതസംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് നടക്കും.