ഗിന്നസ് വേള്‍ഡിന് റെക്കോര്‍ഡിന് അര്‍ഹമായ സാഹിത്യ കൂട്ടായ്മയില്‍ കൊല്ലം രൂപതക്കാരന്‍ ജോസ് കോയിവിളയും
ഗിന്നസ് വേള്‍ഡിന് റെക്കോര്‍ഡിന് അര്‍ഹമായ സാഹിത്യ കൂട്ടായ്മയില്‍ കൊല്ലം രൂപതക്കാരന്‍ ജോസ് കോയിവിളയും
അനില്‍ ജോസഫ്
കൊല്ലം; കഴിഞ്ഞവര്‍ഷം ഷാര്‍ജയില്‍ സംഘടിപ്പിച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍ത്സവത്തില്‍ പങ്കെടുത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹനായി കൊല്ലം രൂപതാഗവും സാഹിത്യകാരനുമായ ജോസ് കൊയിവിളയും.
1502 സാഹിത്യകാരന്‍മാര്‍ പങ്കെടുത്ത ലോകത്തിലെ തന്നെ രണ്ടാമത്തെ സാഹിത്യ കൂട്ടായ്മ എന്ന നിലയിലാണ് പുരസ്ക്കാരം ലഭിക്കുന്നത്.
നിരവധി സാഹിത്യ കൃതികളുടെ ശ്രഷ്ടാവായ ജോസ് കോയിവിളയുടെ തൂലികയില്‍ പിറന്നതാണ് ചവറാകുരിയാക്കോസച്ചന്‍ മുതല്‍ 2016 വരെയുളള 113 നാടക രചയിതാക്കളെക്കുറിച്ചുളള തൂലിക വസന്തമെന്ന പുസ്തകം. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കൊല്ലം രൂപതയിലെ കോയിവിള സെന്‍റ് ആന്‍റണീസ് ദേവാലയ അംഗമാണ് ജോസ് . ഭാര്യ റിനി ജോസ് അധ്യാപികയാണ് മകന്‍ ജെസല്‍ ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്നു. മകള്‍ അമല ജേണലിസം വിദ്യാര്‍ത്ഥിനിയാണ്