ഗാന്ധി ജയന്തി ദിനത്തിൽ സാന്ത്വനം പദ്ധതിയുമായി കെ.എൽ.സി.എ.
ഗാന്ധി ജയന്തി ദിനത്തിൽ സാന്ത്വനം പദ്ധതിയുമായി കെ.എൽ.സി.എ.
ഷിബു തോമസ് കുരുവിന്‍മുകള്‍
കട്ടയ്ക്കോട്: ഗാന്ധി ജയന്തി ദിനത്തിൽ സാന്ത്വനം പദ്ധതിയുമായി കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ കട്ടക്കോട് സോണൽ സമിതി. ഗാന്ധി ജയന്തി ദിനആഘോഷങ്ങളുടെ ഭാഗമായി കെ.എൽ.സി.എ. കട്ടക്കോട് സോണൽ സമിതി വിളപ്പിൽശാല ഗവ. ഹോസ്പിറ്റലിന് രോഗികൾക്ക് വിശ്രമിക്കുന്നതിനായുള്ള ബെഞ്ചുകൾ വിതരണം ചെയ്തു വേറിട്ടൊരു മാതൃക നൽകി.
സോണൽ പ്രസിഡന്റ് ശ്രീ. ഫെലിക്സ് അദ്ധ്യക്ഷത വഹിച്ച യോഹത്തിനു ശ്രീ. കിരൺ സ്വാഗതം ആശംസിക്കുകയും നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ. വിളപ്പിൽ രാധകൃഷ്ണൻ ഉത്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. വിജയരാഘവൻ ബെഞ്ചുകൾ ഹോസ്പിറ്റലിന് കൈമാറി.
സോണൽ ജനറൽ സെക്രട്ടറി ശ്രി. ഷിബുതോമസ്, വാർഡ് മെമ്പർ ശ്രിമതി ഷീല, മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ.എൽ.സി.എ. സോണൽ ഭാരവാഹികളായ ശ്രീ. ഗോപകുമാർ, ശ്രീ. ഷിബു ചീനിവിള, ശ്രീ.സന്തോഷ്, എൽ.സി.വൈ.എം. ഫറോന പ്രസിഡന്റ്, ശ്രീ. സുബി കുരിവിൻ മുകൾ തുടങ്ങി നിരവധി കെ.എൽ.സി.എ. പ്രവർത്തകരും പങ്കെടുത്തു.