ഗതാഗത മന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണം; പ്രതിഷേധവുമായി കെ.സി.വൈ.എം.
കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ് ആരുടേയും ഔദാര്യമല്ല
ജോസ് മാർട്ടിൻ
കൊച്ചി: ബസ് യാത്രാ കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശമാണെന്നും സർക്കാർ ചിലവിൽ സൗജന്യയാത്ര നടത്തുന്ന മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾ എന്തിനാണെന്നും ഗതാഗത മന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും കൊച്ചി രൂപതാ കെ.സി.വൈ.എം.
ബസിൽ യാത്ര ചെയ്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ ദുരിതങ്ങൾക്ക് നേരെ അധികാരികൾ കണ്ണടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു സമൂഹം നമുക്ക് ചുറ്റമുണ്ട്. അവരുടെ പരിമിതികൾ കണ്ടില്ലെന്നു നടിക്കരുത്. വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ പല ബസുടമകളും മടിക്കുന്ന സാഹചര്യം നിലവിൽ ഉണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾ നേരിടുന്ന അവസ്ഥയിൽ വിദ്യാർത്ഥി ജീവിതത്തിന് അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് രൂപതാ പ്രസിഡന്റ് കാസി പൂപ്പന പറഞ്ഞു.
കൊച്ചി രൂപതാ പ്രസിഡന്റ് കാസി പൂപ്പനയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ടിഫി ഫ്രാൻസിസ്, ജോസ് പള്ളിപ്പാടൻ, സെൽജൻ കുറുപ്പശ്ശേരി, ഡാനിയ ആന്റണി, തോബിത പി റ്റി, ലിയോ ജോബ്, ജോസഫ് ആശിഷ്, അലീഷ ട്രീസ, ഫ്രാൻസിസ് ഷിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.