Kerala

‘കർത്താവിന്റെ നാമത്തിൽ’ ഡി.സി.ബുക്ക്സിനെ ബഹിഷ്കരിക്കാൻ ആലോചന; കോടതിയിലും ഹർജി

പോലീസിന് പരാതി നൽകിയ ശേഷം പരാതി പോലീസ് പരിഗണിച്ചില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം...

സ്വന്തം ലേഖകൻ

എറണാകുളം: എല്ലാ വർഷവും വൈദികരെയും കന്യാസ്ത്രീകളെയും കുറിച്ച് കള്ളക്കഥകൾ പ്രസിദ്ധീകരിച്ച് സഭയെ അപമാനിക്കുന്നത് പതിവാക്കിയ ഡി.സി. ബുക്ക്സിനെ ബഹിഷ്കരിക്കാൻ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നു. കൂടാതെ, ഡി.സി. ബുക്ക്സിന്റെ “കർത്താവിന്റെ നാമത്തിൽ” എന്ന വ്യാജആത്മകഥയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജിയും പരിഗണയിലാണ്.

കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ആദ്യം ഡി.സി.ബുക്ക്സിനെ ബഹിഷ്കരിച്ച്‌ തുടങ്ങാനാണ് ആലോചന. തുടർന്ന്, രൂപതകളിലെയും സെമിനാരികളിലെയും ബുക്ക്‌ സ്റ്റാളുകളിൽനിന്നും, കത്തോലിക്കാ സഭ നടത്തുന്ന പുസ്തകമേളകളിൽ നിന്നും DC ബുക്സിന്റെ പ്രസിദ്ധീകരണങ്ങൾ ഒഴിവാക്കണമെന്നാണ് ആലോചന.

അതേസമയം, കത്തോലിക്കാ സഭയിലെ വൈദീകർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥയുടെ വിൽപ്പന പൂർണ്ണമായും നിരോധിയ്ക്കെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹർജി നൽകി. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ലൂസി കളപ്പുര, ഡി.സി. ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.

എന്നാൽ, കോടതിയിലെത്തും മുമ്പ് ഹർജിക്കാരി പോലീസിനെ സമീപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജിതള്ളി. പോലീസിന് പരാതി നൽകിയ ശേഷം പരാതി പോലീസ് പരിഗണിച്ചില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker