Kerala

കർതൃപ്രാർത്ഥന നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കി വിശ്വാസ സമൂഹം

മെയിൽ ക്യാംപെയിന് തുടക്കം കുറിച്ച് ഓസ്‌ട്രേലിയൻ ക്രിസ്ത്യാനികൾ...മെയിൽ ക്യാംപെയിന് തുടക്കം കുറിച്ച് ഓസ്‌ട്രേലിയൻ ക്രിസ്ത്യാനികൾ...

ജോസ് മാർട്ടിൻ

മെൽബൺ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്‌ടോറിയയിൽ പാർലമെന്റ് നടപടികൾ ആരംഭിക്കുംമുമ്പ് ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന കർതൃപ്രാർത്ഥന നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കി വിശ്വാസ സമൂഹം. ഓഗസ്റ്റ് നാലിന് പ്രമേയം അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതിനെതിരായ പ്രതിരോധം വ്യാപകമാക്കാൻ ഇ-മെയിൽ ക്യാംപെയിനുകൾ ആരംഭിച്ചു, കർതൃ പ്രാർത്ഥന നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ പാർലമെന്റ് അംഗംകൂടിയായ സ്റ്റെഫ് റയാൻ രംഗത്തുണ്ട്.

1918 മുതൽ പാർലമെന്ററി നടപടികളുടെ ഭാഗമാണ് ക്രിസ്തുനാഥൻ പഠിപ്പിച്ച, ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന പതിവിന് വിക്‌ടോറിയയിൽ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, നോർത്തേൺ മെട്രോപൊളിറ്റനിൽനിന്നുള്ള പാർലമെന്റ് അംഗം ഫിയോണ പാറ്റൻ രംഗത്തുവരികയായിരുന്നു. കർതൃപ്രാർത്ഥനയ്ക്ക് പകരം, മൗന പ്രാർത്ഥന ഏർപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് പാർലമെന്റിലെ പ്രാർത്ഥന. ഇതരമതസ്ഥരെ പൂർണ്ണമനസോടെ ഉൾക്കൊള്ളുമ്പോഴും രാജ്യത്തിന്റെ പാരമ്പര്യത്തെ എന്തിന് അകറ്റിനിർത്തണമെന്ന് വിക്ടോറിയയിലെ ക്രൈസ്തവ സംഘടനകൾ ചോദിക്കുന്നു.

കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങൾ നടപ്പാക്കാൻ ഒരു വലിയ വിഭാഗം ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പാറ്റേഴ്‌സണിന്റെ നീക്കം ‘തന്നിഷ്ടപ്രകാരമുള്ള വിനോദം’ മാത്രമാണെന്നും വിശേഷിപ്പിച്ച സ്റ്റെഫ് റയാൻ, കർതൃപ്രാർത്ഥനയ്ക്ക് പാർലമെന്റിലുള്ള പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

സമൂഹം അഭിമുഖീകരിക്കുന്ന യഥാർത്ഥ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം കർതൃപ്രാർത്ഥന നീക്കം ചെയ്യുന്നതിനായി അവർ സമയം ചെലവഴിക്കുന്നത് ഖേദകരമാണെന്നും പാർലമെന്റിൽ ഓരോ ദിനവും ധ്യാനാത്മകമായി ആരംഭിക്കാനുള്ള അവസരമാണ് കർതൃപ്രാർത്ഥന നിയമസഭാംഗങ്ങൾക്ക് നൽകുന്നതെന്നും സ്റ്റെഫ് റയാൻ പറഞ്ഞു.

അതോടൊപ്പം വിക്ടോറിയയിലെ സംസ്ഥാന പാർലമെന്റിൽ നടക്കുന്ന ഈ നീക്കം ദേശീയതലത്തിലേക്കും വ്യാപിക്കുമെന്ന സൂചനകൾ മുന്നിൽക്കണ്ട് വിവിധ ക്രൈസ്തവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്രിസ്ത്യൻ സംഘടനയായ ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ.) ഇ-മെയിൽ ക്യാംപെയിന് തുടക്കം കുറിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker