Kerala
ക്ഷേമ പദ്ധതികളിൽ മത്സ്യതൊഴിലാളികളെ അവഗണിച്ചു: കെ.സി.വൈ.എം. കൊച്ചി രൂപത
തീരുമാനം പുന:പരിശോധിച്ച് മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിര സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം...
ജോസ് മാർട്ടിൻ
കൊച്ചി: കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധാരണക്കാരായ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികളിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്താതിരുന്ന നടപടിയിൽ കെ.സി.വൈ.എം. കൊച്ചി രൂപത പ്രതിഷേധം രേഖപ്പെടുത്തി. പ്രളയകാലത്ത് കേരളത്തെ സംരക്ഷിച്ച ജനവിഭാഗത്തെ തഴഞ്ഞു കൊണ്ടുള്ള നടപടി അംഗീകരിക്കാനാവില്ല എന്ന് രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു. തീരുമാനം പുന:പരിശോധിച്ച് മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിര സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രൂപതാ സമിതി ആവശ്യപ്പെട്ടു.
രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ഫാ.സനീഷ് പുളിക്കപറമ്പിൽ, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, അനിൽ ചെറുതീയിൽ എന്നിവർ പ്രസംഗിച്ചു.