Daily Reflection

ക്ഷമയ്ക്ക് അതിരുകൽപ്പിക്കാനാവില്ല

ക്ഷമയ്ക്ക് അതിരുകൽപ്പിക്കാനാവില്ല

എസക്കിയേൽ 12: 1-12
മത്തായി 18 : 21- 19:1

“ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു”.

യേശുവിനോട് പത്രോസിന്റെ ചോദ്യം ഇങ്ങനെ: “കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്‌ഷമിക്കണം? ഏഴു പ്രാവശ്യമോ?” ഇതിനുള്ള മറുപടിയായാണ് യേശു പറയുന്നത് : “ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം”.

പത്രോസിന്റെ ചോദ്യം പലപ്പോഴും നമ്മുടെയും ചോദ്യം തന്നെയല്ലേ? എത്രയോ തവണ നമ്മൾ ക്ഷമയ്ക്ക് അതിരുകൾ വരച്ചിട്ടുണ്ട്, എന്നത് യാഥാർഥ്യം. സത്യത്തിൽ ക്ഷമിക്കുക, പൊറുക്കുക എന്നൊക്കെ പറയുന്നത് അത്രയധികം സുഖകരമായ കാര്യങ്ങൾ അല്ല.

യേശു ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം ക്ഷമിക്കണം എന്ന് പറഞ്ഞിട്ട് നമ്മോട് പറയുന്ന ഉപമയിൽ ഒരിക്കൽ പോലും, അൽപ്പം പോലും ക്ഷമ കാണിക്കാത്ത ഒരു ഭൃത്യനെ കാണാം. ഇവിടെ, എന്തുകൊണ്ട് ആ ഭൃത്യന് ക്ഷമ ഇല്ലാതെ പോകുന്നു എന്നതിന് 3 കാര്യങ്ങൾ ദർശിക്കാനാകും.
1) അപരനോട് സ്നേഹം ഇല്ലായ്മ.
2) സ്വന്തം കാര്യങ്ങളോടുള്ള അമിത സ്നേഹം.
3) ലഭ്യമായ നന്മയെ കുറിച്ചുള്ള അജ്‍ഞത.

അതേസമയം, ഈ ഭൃത്യനോട് ക്ഷമിച്ച യജമാനനിൽ മറ്റു ചില പ്രത്യേകതകൾ കാണാം. ഒരു പക്ഷെ ആ പ്രത്യേകതകൾ കൂടുതൽ ക്ഷമ ശീലിക്കുവാൻ നമ്മെ സഹായിക്കും.
1) അദ്ദേഹത്തിന് സ്വയാവബോധം ഉണ്ടായിരുന്നു.
2) മറ്റുള്ളവരോട് സ്നേഹം ഉണ്ടായിരുന്നു.
3) മറ്റുള്ളവരെ ഉൾക്കൊള്ളാൻ പഠിച്ചിരുന്നു.
4) ത്യാഗമനോഭാവം ഉണ്ടായിരുന്നു.
5) മറ്റൊരു വ്യക്തിയുടെ ജീവിതാവസ്ഥയെ മനസിലാക്കാനുള്ള തുറവി ഉണ്ടായിരുന്നു.

സ്നേഹമുള്ളവരെ, ഇത്തരത്തിലുള്ള 5 ജീവിത മനോഭാവങ്ങൾ കരുപ്പിടിപ്പിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker